പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി രാ​ജി​വ​യ്ക്ക​ണ​മെ​ന്ന്
Tuesday, November 19, 2019 12:25 AM IST
പു​ല്‍​പ്പ​ള്ളി: സി​പി​എം നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി രാ​ജി​വ​യ്ക്ക​ണ​മെ​ന്നു യൂ​ത്ത് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. തെ​ര​ഞ്ഞെ​ടു​പ്പു​കാ​ല​ത്തു എ​ല്‍​ഡി​എ​ഫ് പ്ര​ക​ട​ന​പ​ത്രി​ക​യി​ല്‍ പ​റ​ഞ്ഞ ഒ​രു കാ​ര്യ​വും ന​ട​പ്പി​ലാ​ക്കാ​ന്‍ ഭ​ര​ണ​സ​മി​തി​ക്ക് ക​ഴി​ഞ്ഞി​ല്ല.
പ​ഞ്ചാ​യ​ത്തി​ല്‍ വി​ക​സ​ന മു​ര​ടി​പ്പ് പ്ര​ക​ട​മാ​ണ്. കൂ​ലി ല​ഭി​ക്കാ​തെ വി​ഷ​മി​ക്കു​ന്ന തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ള്‍​ക്കു​വേ​ണ്ടി ചെ​റു​വി​ര​ല്‍ അ​ന​ക്കാ​ത്ത​വ​ര്‍ ഭ​ര​ണ​സ്വാ​ധീ​ന​ത്തി​ന്‍റെ മ​റ​വി​ല്‍ അ​ഴി​മ​തി ന​ട​ത്താ​നു​ള്ള ശ്ര​മ​ത്തി​ലാ​ണെ​ന്നു യോ​ഗം ആ​രോ​പി​ച്ചു.​പ്ര​സി​ഡ​ന്‍റ് സി​ജു തോ​ട്ട​ത്തി​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.