അ​ണ്ട​ര്‍ 14 ക്രി​ക്ക​റ്റ്: അ​ഭി​ഷേ​ക് റാം ​ന​യി​ക്കും
Tuesday, November 19, 2019 12:25 AM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: ഉ​ത്ത​ര​മേ​ഖ​ല അ​ന്ത​ര്‍​ജി​ല്ലാ മ​ത്സ​ര​ങ്ങ​ള്‍​ക്കു​ള്ള വ​യ​നാ​ട് അ​ണ്ട​ര്‍ 14 ക്രി​ക്ക​റ്റ് ടീ​മി​നെ അ​ഭി​ഷേ​ക് റാം ​ന​യി​ക്കും. 20 മു​ത​ല്‍ 23വ​രെ കാ​സ​ര്‍​ക്കോ​ടാ​ണ് മ​ത്സ​രം ന​ട​ക്കു​ന്ന​ത്.
ക​ണ്ണൂ​ര്‍, കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം, കാ​സ​ര്‍​ക്കോ​ട് ജി​ല്ല​ക​ളെ വ​യ​നാ​ട് നേ​രി​ടും. ഷാ​ന​വാ​സ് പ​രി​ശീ​ല​ക​നും ബ്രി​ജേ​ഷ് ടീം ​മാ​നേ​ജ​രും ആ​ണ്.

അ​ണ്ട​ര്‍ 16 വി​ജ​യ് മ​ര്‍​ച്ച​ന്‍റ് ട്രോ​ഫി

കൃ​ഷ്ണ​ഗി​രി: കേ​ര​ള​വും ക​ര്‍​ണാ​ട​ക​വും ത​മ്മി​ല്‍ കൃ​ഷ്ണ​ഗി​രി​യി​ല്‍ ന​ട​ക്കു​ന്ന അ​ണ്ട​ര്‍ 16 വി​ജ​യ് മ​ര്‍​ച്ച​ന്‍റ് ട്രോ​ഫി​യു​ടെ ആ​ദ്യ​ദി​ന​ത്തി​ല്‍ ടോ​സ് നേ​ടി ബാ​റ്റിം​ഗ് തെ​ര​ഞ്ഞെ​ടു​ത്ത കേ​ര​ള​ത്തി​ന്‍റെ ആ​ദ്യ ഇ​ന്നിം​ഗ്‌​സ് 141 റ​ണ്‍​സി​ന് അ​വ​സാ​നി​ച്ചു. ക​ര്‍​ണാ​ട​കം ര​ണ്ടി​ന് 73 എ​ന്ന നി​ല​യി​ലാ​ണ്. കേ​ര​ള ക്യാ​പ്റ്റ​ന്‍ അ​ഭി​ഷേ​ക് ജെ. ​നാ​യ​രു​ടെ 65 റ​ണ്‍​സാ​ണ് ഇ​ന്നിം​ഗ്‌​സി​ന് ക​രു​ത്തു പ​ക​ര്‍​ന്ന​ത്. ക​ര്‍​ണാ​ട​ക​ക്കു വേ​ണ്ടി വി​ശാ​ല്‍ വെ​ങ്ക​ടേ​ഷ് നാ​ല് വി​ക്ക​റ്റ് നേ​ടി.