ഗ്രാ​മീ​ണ ടൂ​റി​സ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണം: ജി​ല്ലാ ക​ള​ക്ട​ര്‍
Tuesday, November 19, 2019 12:25 AM IST
ക​ല്‍​പ്പ​റ്റ: ഗ്രാ​മീ​ണ ടൂ​റി​സ​ത്തി​ന്‍റെ സാ​ധ്യ​ത​ക​ള്‍ ജി​ല്ല​യി​ല്‍ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ര്‍ അ​ദീ​ല അ​ബ്ദു​ല്ല. സം​സ്ഥാ​ന സ​ഹ​ക​ര​ണ വാ​രാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി വ​യ​നാ​ട് ടൂ​റി​സം ഡെ​വ​ല​പ്‌​മെ​ന്‍റ് കോ​ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി സം​ഘ​ടി​പ്പി​ച്ച വ​യ​നാ​ട് ടൂ​റി​സം വി​ക​സ​ന സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​വ​ര്‍.
പ്ര​ള​യ​ത്തി​ല്‌ ത​ക​ര്‍​ന്ന വ​യ​നാ​ടി​ന്‍റെ അ​തി​ജീ​വ​ന​ത്തി​ന് ടൂ​റി​സം മേ​ഖ​ല ഉ​ണ​ര്‍​വേ​കും. ഗ്രാ​മീ​ണ മേ​ഖ​ല​യി​ല്‍ തൊ​ഴി​ലാ​ളി​ക​ള്‍​ക്കും ക​ര്‍​ഷ​ക​ര്‍​ക്കും മ​റ്റ് ജ​ന​വി​ഭാ​ഗ​ങ്ങ​ള്‍​ക്കും അ​ധി​ക വ​രു​മാ​നം ല​ഭി​ക്കു​ന്ന​തി​ന് ഗ്രാ​മീ​ണ ടൂ​റി​സം വി​ക​സി​ക്കു​ന്ന​ത് വ​ഴി സാ​ധ്യ​മാ​കും.
ഓ​രോ മേ​ഖ​ല​യു​ടേ​യും സാ​ധ്യ​ത​ക​ള്‍ ക​ണ്ടെ​ത്തു​ക​യും അ​ത് ടൂ​റി​സം ഉ​ത്പ​ന്ന​മാ​യി വി​ഭാ​വ​നം ചെ​യ്യു​ന്ന​തി​നും വി​പ​ണ​നം ന​ട​ത്തു​ന്ന​തി​നും വ​യ​നാ​ട് ടൂ​റി​സം ഡെ​വ​ല​പ്‌​മെ​​ന്‍റ് കോ​ ഓ​പ്പ​റേ​റ്റീ​വ് സൊ​സൈ​റ്റി​യ​ട​ക്കം ടൂ​റി​സം രം​ഗ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന​വ​ര്‍ മു​ന്‍​കൈ എ​ടു​ക്ക​ണ​മെ​ന്നും അ​വ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.
സം​ഘം പ്ര​സി​ഡ​ന്‍റ് കെ.​ബി. രാ​ജു കൃ​ഷ്ണ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കേ​ര​ള ടൂ​റി​സം അ​ഡ്വൈ​സ​റി ബോ​ര്‍​ഡ് മെം​ബ​ര്‍ കെ.​ആ​ര്‍. വാ​ഞ്ചീ​ശ്വ​ര​ന്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.
സ​ഹ​ക​ര​ണ വ​കു​പ്പ് ഡെ​പ്യൂ​ട്ടി ര​ജി​സ്റ്റാ​ര്‍ കെ. ​സ​ജീ​ര്‍, ന​ഗ​ര വൈ​സ് ചെ​യ​ര്‍​മാ​ന്‍ ഡി. ​രാ​ജ​ന്‍, ബി​ന്ദു ജോ​സ്, ടി. ​അ​ബ്ദു​ള്‍ റ​ഷീ​ദ്, എ​ന്‍.​എം. പ്ര​ജീ​ഷ്, എം.​ഡി. സെ​ബാ​സ്റ്റ്യ​ന്‍, കെ.​ബി. മു​ര​ളീ​ധ​ര​ന്‍, കെ.​കെ. ഹം​സ, പി.​കെ. രാ​ജ​ശേ​ഖ​ര​ന്‍, കെ. ​പ്ര​കാ​ശ​ന്‍, ആ​ര്‍. അ​ജേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.