സ്‌​കൂ​ള്‍ ക​വാ​ട​ത്തി​ല്‍ പൂച്ചെ​ടി​ക​ള്‍ ന​ട്ട് വി​ദ്യാ​ര്‍​ഥി​ക​ള്‍ മാ​തൃ​ക​യാ​യി
Tuesday, November 19, 2019 12:25 AM IST
പു​ല്‍​പ്പ​ള്ളി: സ്‌​കൂ​ള്‍ ക​വാ​ട​ത്തി​നോ​ട് ചേ​ര്‍​ന്ന റോ​ഡി​ലെ കൈ​വ​രി​ക​ളി​ല്‍ പൂ​ച്ചെ​ടി​ക​ള്‍ ന​ട്ടു ബി​എ​ഡ് വി​ദ്യാ​ര്‍​ഥി​ക​ള്‍ . പു​ല്‍​പ്പ​ള്ളി വി​ജ​യ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ആ​റ് മാ​സ​ത്തെ ടീ​ച്ചേ​ഴ്‌​സ് ട്രെ​യി​നിം​ഗ് പ​രി​ശീ​ല​ന​ത്തി​ന് എ​ത്തി​യ ക​ല്ലു​വ​യ​ല്‍ സി​കെ​ആ​ര്‍​എം ബി​എ​ഡ് കോ​ള​ജി​ലെ വി​ദ്യാ​ര്‍​ഥി​ക​ളാ​ണ് സ്‌​കൂ​ളി​ലെ പ​രി​ശി​ല​ന​ത്തി​ന് ശേ​ഷം മ​ട​ങ്ങു​ന്ന​തി​ന് മു​ന്‍​പ് സ്‌​കൂ​ള്‍ ക​വാ​ട​ത്തോ​ട് ചേ​ര്‍​ന്ന കൈ​വ​രി​ക​ളി​ള്‍ പൂ​ച്ചെ​ടി​ക​ള്‍ ന​ട്ട​ത്.

സ്‌​കൂ​ളി​ലെ കു​ട്ടി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​യി​രു​ന്നു പു​ച്ചെ​ടി​ക​ള്‍ ന​ട്ട​ത്. പൂ​ച്ചെ​ടി​ക​ള്‍ പ​രി​പാ​ലി​ക്കു​ന്ന​തി​നു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളെ ക​ണ്ടെ​ത്തി​യ ശേ​ഷ​മാ​ണ് പ​രി​ശീ​ല​ന​ത്തി​ന് എ​ത്തി​യ​വ​ര്‍ പൂ​ച്ചെ​ടി​ക​ള്‍ ന​ട്ട​ത്.

പൂ​ച്ചെ​ടി ന​ടു​ന്ന​തി​ന്‍റെ ഉ​ദ്ഘാ​ട​നം വി​ജ​യ ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ സോ​ജ​ന്‍ ജോ​സ​ഫ്, പ​ഞ്ചാ​യ​ത്ത് അ​സി​സ്റ്റ​ന്‍​ഡ് സെ​ക്ര​ട്ട​റി മ​നു എ​ന്നി​വ​ര്‍ ചേ​ര്‍​ന്ന് നി​ര്‍​വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് അം​ഗം അ​ജി​ത്ത് കു​മാ​ര്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബി​എ​ഡ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളാ​യ ശ​ര​ണ്യ വി​മ​ല​ന്‍, പി.​എ​സ്. ആ​തി​ര, സു​ധ വി​ശ്വ​നാ​ഥ​ന്‍, ലി​ന്‍റ ജോ​സ​ഫ്, ഹ​രി​ത രാ​ധാ​കൃ​ഷ്ണ​ന്‍, സി.​പി. സു​ബൈ​ര്‍ എ​ന്നി​വ​രാ​ണ് സ്‌​കൂ​ള്‍ ക​വാ​ട​ത്തി​ല്‍ സ്വ​ന്ത​മാ​യി സ​മാ​ഹ​രി​ച്ച തു​ക കൊ​ണ്ട് പൂ​ച്ചെ​ടി​ക​ള്‍ ന​ട്ട​ത്. ഷി​ജു, ബി​നോ​യി, ഷൈ​നി, സു​നി, റെ​ജി, സു​ജോ, എ​ന്നി അ​ധ്യാ​പ​ക​ര്‍ ചെ​ടി ന​ടീ​ലി​ന് നേ​തൃ​ത്വം ന​ല്‍​കി.