മാ​ന​ന്ത​വാ​ടി-​മ​ട്ട​ന്നൂ​ർ വി​മാ​ന​ത്താ​വ​ളം നാ​ലു​വ​രി​പ്പാ​ത: അ​ലൈ​ൻ​മെ​ന്‍റ് അ​വ​ത​ര​ണ​വും ച​ർ​ച്ച​യും ന​ട​ത്തി
Monday, November 18, 2019 12:35 AM IST
മാ​ന​ന്ത​വാ​ടി: മാ​ന​ന്ത​വാ​ടി-​മ​ട്ട​ന്നൂ​ർ വി​മാ​ന​ത്താ​വ​ളം നാ​ലു​വ​രി​പ്പാ​ത​യു​ടെ വി​ശ​ദ​മാ​യ പ്രോജ​ക്ട് റി​പ്പോ​ർ​ട്ട് താ​യ​റാ​ക്കു​ന്ന​തി​നു മു​ന്നോ​ടി​യാ​യി അ​ലൈ​ൻ​മെ​ന്‍റ് അ​വ​ത​ര​ണ​വും ച​ർ​ച്ച​യും സം​ഘ​ടി​പ്പി​ച്ചു. മാ​ന​ന്ത​വാ​ടി മി​ൽ​ക്ക് സൊ​സൈ​റ്റി ഹാ​ളി​ൽ ഒ.​ആ​ർ. കേ​ളു എം​എ​ൽ​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​യി​രു​ന്നു പ​രി​പാ​ടി.
ജ​ന​പ്ര​തി​നി​ധി​ക​ൾ, ഉ​ദ്യോ​ഗ​സ്ഥ​ർ, വ്യാ​പാ​രി​ക​ൾ, കെ​ട്ടി​ടം ഉ​ട​മ​ക​ൾ, രാ​ഷ്ട്രീ​യ-സാ​മൂ​ഹി​ക-​പാ​രി​സ്ഥി​തി​ക സം​ഘ​ട​ന പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. ബം​ഗ​ളൂ​രു ഐ​ഡെ​ക് എ​ന്ന ക​ന്പ​നി​യാ​ണ് അ​ലൈ​ൻ​മെ​ന്‍റ് അ​വ​ത​രി​പ്പി​ച്ച​ത്.
മാ​ന​ന്ത​വാ​ടി ഗാ​ന്ധി​പാ​ർ​ക്ക് മു​ത​ൽ അ​ന്പാ​യ​ത്തോ​ട് വ​രെ 18 കി​ലോ​മീ​റ്റ​ർ പാ​ത ന​വീ​ക​ര​ണ​മാ​ണ് ച​ർ​ച്ച ചെ​യ്ത​ത്.​നി​ര​പ്പാ​യ സ്ഥ​ല​ങ്ങ​ളി​ൽ ഇരുപത്തിനാലും ​അ​ല്ലാ​ത്ത​യി​ട​ങ്ങ​ളി​ൽ മുപ്പതും മീ​റ്റ​ർ വീ​തി​യി​ലാ​ണ് നാ​ലു​വ​രി​പ്പാ​ത നി​ർ​മി​ക്കു​ന്ന​ത്.
പാ​ത ക​ട​ന്നു​പോ​കു​ന്ന​യി​ട​ങ്ങ​ളി​ലെ ആ​രാ​ധാ​നാ​ല​യ​ങ്ങ​ൾ, വി​ദ്യ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ, സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ,ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ തു​ട​ങ്ങി​യ​വ ഒ​രു​പ​രി​ധി​വ​രെ നി​ല​നി​ർ​ത്തു​മെ​ങ്കി​ലും വ്യാ​പാ​ര​സ്ഥാ​പ​ന​ങ്ങ​ൾ, വീ​ടു​ക​ൾ എ​ന്നി​വ പൂ​ർ​ണ​മാ​യോ ഭാ​ഗി​ക​മാ​യോ നീ​ക്കം ചെ​യ്യേ​ണ്ടി​വ​രു​മെ​ന്നാ​ണ് അ​ലൈ​ൻ​മെ​ന്‍റി​ൽ വ്യ​ക്ത​മാ​ക്കു​ന്ന​ത്.
മാ​ന​ന്ത​വാ​ടി ഗാ​ന്ധി​പാ​ർ​ക്കി​ൽ ആ​രം​ഭി​ച്ച് ബോ​യ്സ് ടൗ​ണ്‍, പാ​ൽ​ച്ചു​രം, പേ​രാ​വൂ​ർ, ശി​വ​പു​രം വ​ഴി 64 കി​ലോ മീ​റ്റ​ർ വ​രു​ന്ന​താ​ണ് നി​ർ​ദി​ഷ്ട പാ​ത.
ഇ​തി​ൽ ബോ​യ്സ്ടൗ​ണ്‍ മു​ത​ൽ അ​ന്പാ​യ​ത്തോ​ടു വ​രെ 10 മു​ത​ൽ 18 വ​രെ മീ​റ്റ​ർ വീ​തി​യി​ൽ ര​ണ്ടു​വ​രി​പ്പാ​ത​യും അ​വ​ശേ​ഷി​ക്കു​ന്ന ഭാ​ഗം 24 മു​ത​ൽ 30 വ​രെ മീ​റ്റ​ർ വീ​തി​യി​ൽ നാ​ലു​വ​രി​പ്പാ​ത​യു​മാ​യാ​ണ് നി​ർ​മി​ക്കു​ക. നി​ല​വി​ലെ റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ൽ വ​ള​വു​ക​ളും ക​യ​റ്റി​റ​ക്ക​ങ്ങ​ളും അ​ടി​സ്ഥാ​ന​പ്പെ​ടു​ത്തി​യാ​യി​രി​ക്കും വീ​തി​കൂ​ട്ട​ൽ.