കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ: ന​ട​പ​ടി​ക​ൾ ക​ർ​ശ​ന​മാ​ക്കും
Monday, November 18, 2019 12:34 AM IST
ക​ൽ​പ്പ​റ്റ:​കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നു ന​ട​പ​ടി​ക​ൾ ശ​ക്തി​പ്പെ​ടു​ത്താ​ൻ ക​ള​ക്ട​റേ​റ്റ് കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ ചേ​ർ​ന്ന ചൈ​ൽ​ഡ്‌ലൈൻ യോ​ഗം തീ​രു​മാ​നി​ച്ചു. ജി​ല്ല ക​ള​ക്ട​ർ ഡോ.​അ​ദീ​ല അ​ബ്ദു​ല്ല അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
അ​തി​ക്ര​മ​ങ്ങ​ൾ ത​ട​യു​ന്ന​തി​നൊ​പ്പം ഇ​ര​യാ​ക്ക​പ്പെ​ട്ട കു​ട്ടി​ക​ളു​ടെ കു​ടും​ബ​പ​ശ്ചാ​ത്ത​ലം നി​രീ​ക്ഷി​ച്ച് ആ​വ​ശ്യ​മാ​യ പി​ന്തു​ണ ന​ൽ​ക​ണ​മെ​ന്നു ക​ള​ക്ട​ർ നി​ർ​ദേ​ശി​ച്ചു. ജി​ല്ല പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ, ഡി​വൈ​എ​സ്പി പി. ​സു​രേ​ന്ദ്ര​ൻ, ജി​ല്ല ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി കെ.​പി. സു​നി​ത തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
2018-19ൽ ​കു​ട്ടി​ക​ൾ​ക്കെ​തി​രാ​യ അ​തി​ക്ര​മ​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു 898 കേ​സു​ക​ൾ ജി​ല്ല​യി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്ത​താ​യി ചൈ​ൽ​ഡ് ലൈ​ൻ പ്ര​തി​നി​ധി യോ​ഗ​ത്തി​ൽ അ​റി​യി​ച്ചു. അ​വ​ധി​ക്കാ​ല​ത്താ​ണ് കു​ട്ടി​ക​ൾ കൂ​ടു​ത​ലും അ​തി​ക്ര​മ​ങ്ങ​ൾ​ക്കു ഇ​ര​യാ​കു​ന്ന​തെ​ന്നു ജി​ല്ല ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി സെ​ക്ര​ട്ട​റി കെ.​പി. സു​നി​ത ചൂ​ണ്ടി​ക്കാ​ട്ടി.