വി​ധി നി​ർ​ണ​യ​ത്തി​നെ​തി​രേ 110 ഇ​ന​ങ്ങ​ളി​ൽ അ​പ്പീ​ൽ
Monday, November 18, 2019 12:33 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: ജി​ല്ല സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ലെ വി​ധി​നി​ർ​ണ​യ​ത്തി​നെ​തി​രെ 110 ഇ​ന​ങ്ങ​ളി​ൽ അ​പ്പീ​ൽ.
ഈ ​മാ​സം അ​വ​സാ​നം കാ​ഞ്ഞ​ങ്ങാ​ട് ന​ട​ക്കു​ന്ന സം​സ്ഥാ​ന സ്കൂ​ൾ ക​ലാ​മേ​ള​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​നാ​ണ് മ​ത്സ​രാ​ർ​ഥി​ക​ൾ അ​പ്പീ​ൽ ന​ൽ​കി​യ​ത്. ഗ്രൂ​പ്പ് ഇ​ന​ങ്ങ​ളി​ലാ​ണ് ഇ​തി​ൽ അ​ധി​ക​വും. ഹൈ​സ്കൂ​ൾ വി​ഭാ​ഗം നാ​ടോ​ടി നൃ​ത്തം, നാ​ട​ൻ​പാ​ട്ട് ഇ​ന​ങ്ങ​ളി​ൽ മൂ​ന്നു അ​പ്പീ​ലു​ക​ൾ ല​ഭി​ച്ചി​ട്ടു​ണ്ട്. ഹൈ​സ്കൂ​ൾ വി​ഭാ​ഗം ഒ​പ്പ​ന, വ​ഞ്ചി​പ്പാ​ട്ട് ഇ​ന​ങ്ങ​ളി​ൽ ര​ണ്ടു വീ​തം അ​പ്പീ​ലു​ക​ളാ​ണ് എ​ത്തി​യ​ത്. അ​ന്പ​തോ​ളം ഇ​ന​ങ്ങ​ളു​ള്ള സ്റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ളി​ൽ അ​ഞ്ച് അ​പ്പീ​ലു​ക​ൾ ല​ഭി​ച്ചു. ഓ​രോ ഇ​ന​ത്തി​നും 2,000 രൂ​പ അ​ട​ച്ചാ​ണ് അ​പ്പീ​ൽ ന​ൽ​കു​ന്ന​ത്. പ​രി​ഗ​ണി​ക്ക​പ്പെ​ട്ടാ​ൽ മാ​ത്ര​മേ തു​ക തി​രി​കെ ല​ഭി​ക്കൂ. ഉ​പ​ജി​ല്ല​ക​ളി​ൽ ന​ട​ന്ന മ​ത്സ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ടു 172 അ​പ്പീ​ലു​ക​ളാ​ണ് ല​ഭി​ച്ച​ത്.
ഇ​തി​ൽ 82 എ​ണ്ണം പ​രി​ഗ​ണി​ച്ചു ജി​ല്ല ത​ല​ത്തി​ൽ മ​ത്സ​രി​ക്കാ​ൻ അ​വ​സ​രം ന​ൽ​കി. ജി​ല്ലാ വി​ദ്യാ​ഭ്യാ​സ ഉ​പ​ഡ​യ​ര​ക്ട​ർ ചെ​യ​ർ​മാ​നാ​യു​ള്ള ക​മ്മി​റ്റി​യാ​ണ് അ​പ്പീ​ലു​ക​ൾ പ​രി​ഗ​ണി​ക്കു​ക. അ​ഞ്ചു ദി​വ​സ​ത്തി​ന​കം പ​രി​ശോ​ധി​ച്ച് ബ​ന്ധ​പ്പെ​ട്ട​വ​രെ രേ​ഖാ​മൂ​ലം അ​റി​യി​ക്ക​ണ​മെ​ന്നാ​ണ് ച​ട്ടം.