പാ​ല​ത്തി​ന്‍റെ ദു​ര​വ​സ്ഥ: ജി​ല്ല ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി കേ​സെ​ടു​ത്തു
Monday, November 18, 2019 12:33 AM IST
പ​ന​മ​രം: പാ​ല​ത്തി​ന്‍റെ ദു​ര​വ​സ്ഥ​യ്ക്കെ​തി​രാ​യ പ​രാ​തി​യി​ൽ ജി​ല്ല ലീ​ഗ​ൽ സ​ർ​വീ​സ​സ് അ​ഥോ​റി​റ്റി കേ​സെ​ടു​ത്തു. ബ​സും ലോ​റി​യും അ​ട​ക്കം നൂ​റു​ക​ണ​ക്കി​നു വാ​ഹ​ന​ങ്ങ​ൾ ദി​നേ​ന ക​ട​ന്നു​പോ​കു​ന്ന പ​ന​മ​രം ചെ​റു​പു​ഴ പാ​ലം സു​ര​ക്ഷി​ത​മാ​ക്കു​ന്ന​തി​ൽ അ​ധി​കാ​രി​ക​ൾ വ​രു​ത്തു​ന്ന വീ​ഴ്ച​യ്ക്കെ​തി​രാ​യ പ​രാ​തി​യി​ലാ​ണ് കേ​സ്. പ​ന​മ​രം-​ബീ​നാ​ച്ചി റോ​ഡി​ലാ​ണ് ചെ​റു​പു​ഴ പാ​ലം. ഫൗ​ണ്ടേ​ഷ​നും പ്ലാ​റ്റ്ഫോ​മും കൈ​വ​രി​ക​ളും ത​ക​ർ​ന്നു അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണി​ത്.
പാ​ലം പു​തു​ക്കി​പ്പ​ണി​യാ​ൻ അ​ധി​കാ​രി​ക​ൾ ത​യാ​റാ​കാ​ത്ത​തി​നെ​തി​രെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക​ൻ അ​സൈ​നാ​ർ പ​ന​മ​ര​മാ​ണ് അ​ഥോ​റി​റ്റി​യെ സ​മീ​പി​ച്ച​ത്. ജ​ന​ങ്ങ​ൾ പ​ല​ത​വ​ണ പ്ര​ക്ഷോ​ഭം ന​ട​ത്തി​യി​ട്ടും പാ​ല​ത്തി​ന് ഇ​രു​വ​ശ​ത്തും പാ​ലം അ​പ​ക​ട​ത്തി​ൽ എ​ന്ന ബോ​ർ​ഡു സ്ഥാ​പി​ക്കു​ക​മാ​ത്ര​മാ​ണ് അ​ധി​കാ​രി​ക​ൾ ചെ​യ്ത​ത്.