ഹ​രി​താ​ഭം പ​ദ്ധ​തി തു​ട​ങ്ങി
Sunday, November 17, 2019 12:47 AM IST
മു​ള്ള​ൻ​കൊ​ല്ലി: കൃ​ഷി​ഭ​വ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ക​ബ​നി​ഗി​രി സെ​ന്‍റ് മേ​രീ​സ് എ​യു​പി സ്കൂ​ളി​ൽ ഹ​രി​താ​ഭം പ​ദ്ധ​തി തു​ട​ങ്ങി. കു​ട്ടി​ക​ള്‌ക്ക് കൃ​ഷി​യി​ൽ ആ​ഭി​മു​ഖ്യം വ​ള​ർ​ത്തു​ക​യും വി​ഷ​ര​ഹി​ത പ​ച്ച​ക്ക​റി​കൃ​ഷി പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യുമാണ് ല​ക്ഷ്യ​ം.​

പ​ഞ്ചാ​യ​ത്തം​ഗം പി.​വി. സെ​ബാ​സ്റ്റ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഹെ​ഡ്മി​സ്ട്ര​സ് കെ.​ജെ. മി​ൻ​സി​മോ​ൾ പ​ദ്ധ​തി വി​ശ​ദീ​ക​രം ന​ട​ത്തി. ഇ​ക്കോ ക്ല​ബ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ അ​ബ്ദു​ൽ അ​സീ​സ്,മോ​ളി സെ​ബാ​സ്റ്റ്യ​ൻ, അ​ബ്ദു​ൽ മ​ജീ​ദ്,ആ​ദി​ത്യ സു​ധീ​ർ, ദി​ൽ​ഹാ​ര സു​ജി​ത് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.