സെ​ന്‍റ് ജൂ​ഡ്സ് പ​ള്ളി ജൂ​ബി​ലി ഓ​ഡി​റ്റോ​റി​യം ഉ​ദ്ഘാ​ട​നം ഇ​ന്ന്
Sunday, November 17, 2019 12:46 AM IST
മ​ക്കി​യാ​ട്: സെ​ന്‍റ് ജൂ​ഡ്സ് പ​ള്ളി ജൂ​ബി​ലി ഓ​ഡി​റ്റോ​റി​യ​ത്തി​ന്‍റെ​യും സ​ണ്‍​ഡേ സ്കൂ​ൾ കെ​ട്ടി​ട​ത്തി​ന്‍റെ​യും വെ​ഞ്ച​രി​പ്പും ഉ​ദ്ഘാ​ട​ന​വും ഇ​ന്നു രാ​വി​ലെ ഒ​ന്പ​തി​നു മാ​ന​ന്ത​വാ​ടി രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം നി​ർ​വ​ഹി​ക്കും. വി​കാ​രി ഫാ.​തോ​മ​സ് ഒ​റ്റ​പ്ലാ​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ക​ല്ലോ​ടി ഫൊ​റോ​നോ​യി​ൽ നി​ന്നു​ള്ള വൈ​ദി​ക​ർ പ​ങ്കെ​ടു​ക്കും. ആ​ഘോ​ഷ​മാ​യ പാ​ട്ടു​കു​ർ​ബാ​ന​യി​ൽ ബി​ഷ​പ് മു​ഖ്യ കാ​ർ​മി​ക​നാ​യി​രി​ക്കും.