സം​ഘ​ർ​ഷം: വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രേ കേ​സ്
Sunday, November 17, 2019 12:46 AM IST
ക​രു​വാ​ര​ക്കുണ്ട്: ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ ന​ട​ന്ന സം​ഘ​ർ​ഷം സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​യതോടെ പ​ത്തൊ​ൻ​പ​ത് വി​ദ്യാ​ർ​ഥി​ക​ളെ ക​രു​വാ​ര​ക്കു​ണ്ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ദൃ​ശ്യം പ്ര​ച​രി​ച്ച​തോ​ടെ ക​ണ്ടാ​ൽ അ​റി​യാ​വു​ന്ന പ​ത്തൊ​ൻ​പ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ത്തി​രു​ന്നു. ന​വം​ബ​ർ പ​തി​മൂ​ന്നി​നാ​ണ് ക​രു​വാ​ര​ക്കു​ണ്ടി​ലെ ഒ​രു കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ത​മ്മി​ൽ സം​ഘ​ർ​ഷ​മു​ണ്ടാ​യ​ത്.

ര​ണ്ടാം വ​ർ​ഷ ബി​രു​ദ വി​ദ്യാ​ർ​ഥി​ക​ളും മൂ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ഥി​ക​ളും ത​മ്മി​ൽ കോ​ള​ജ് വി​ട്ട സ​മ​യ​ത്താ​യി​രു​ന്നു സം​ഘ​ർ​ഷം. സം​ഘ​ർ​ഷം നാ​ട്ടു​കാ​രി​ൽ ഒരാള്‌ മൊ​ബൈ​ലി​ൽ പ​ക​ർ​ത്തി സ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ൾ വ​ഴി പ്ര​ച​രി​പ്പി​ച്ച​തോ​ടെ സം​ഗ​തി വൈ​റ​ലാ​യി. ദൃ​ശ്യ​ത്തി​ൽ തി​രി​ച്ച​റി​യു​ന്ന പ​ത്തൊ​ൻ​പ​ത് വി​ദ്യാ​ർ​ഥി​ക​ൾ​ക്കെ​തി​രെ പോ​ലീ​സ് സ്വ​മേ​ധ​യാ കേ​സെ​ടു​ക്കു​ക​യും ഇ​ന്ന​ലെ എ​സ്ഐ പി.​വി​ഷ്ണു​വി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഇ​വ​രു​ടെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ഇ​വ​രെ പി​ന്നീ​ട് സ്റ്റേ​ഷ​ൻ ജാ​മ്യ​ത്തി​ൽ വി​ട്ട​യ​ച്ചു.