നാ​ലാം ത​വ​ണ​യും ഓ​ട്ട​ൻ​തു​ള്ള​ലി​ൽ വി​ജ​യി​ച്ച് അ​ബി​സി​നാ​ൻ
Saturday, November 16, 2019 12:25 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി​യി​ൽ നി​ന്ന് വി​ട പ​റ​യാ​ൻ ഒ​രു​ങ്ങു​ന്ന അ​ബി​സി​നാ​ൻ നാ​ലാം ത​വ​ണ​യും ഓ​ട്ട​ൻ​തു​ള്ള​ലി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി. മീ​ന​ങ്ങാ​ടി ജി​എ​ച്ച്എ​സ്എ​സി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ത്ഥി​യാ​യ സി. ​അ​ബി​സി​നാ​ൻ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗ​ത്തി​ലാ​ണ് ഒ​ന്നാം സ്ഥാ​നം നേ​ടി​യ​ത്. ഭീ​മ​ൻ ഭ​ഗ​നെ വ​ധി​ക്കു​ന്ന​താ​ണ് ഓ​ട്ട​ൻ​തു​ള്ള​ലി​ൽ അ​വ​ത​രി​പ്പി​ച്ച​ത്. എ​ട്ട് വ​ർ​ഷ​മാ​യി പ്ര​ഭാ​ക​ര​ൻ പു​ന്ന​ശേ​രി​യു​ടെ കീ​ഴി​ൽ നൃ​ത്തം അ​ഭ്യ​സി​ക്കു​ന്ന അ​ബി​സി​നാ​ൻ മീ​ന​ങ്ങാ​ടി ജി​എ​ച്ച്എ​സ്എ​സി​ലെ അ​ധ്യാ​പ​ക​ൻ സി. ​ജ​ബ്ബാ​റി​ന്‍റെ​യും സ​ഹ​ക​ര​ണ വ​കു​പ്പ് ജീ​വ​ന​ക്കാ​രി കെ.​സി. റ​ജു​ല​യു​ടെ​യും മ​ക​നാ​ണ്.