ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ൽ വി​ജ​യ​ക്കൊ​ടി നാ​ട്ടി സ​ഹോ​ദ​രി​മാ​ർ
Saturday, November 16, 2019 12:25 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ൽ വി​ജ​യ​ക്കൊടി നാ​ട്ടി സ​ഹോ​ദ​രി​മാ​ർ. ക​ൽ​പ്പ​റ്റ മാ​രി​യ​മ്മ​ൻ ക്ഷേ​ത്രം പൂ​ജാ​രി അ​ന​ന്യ നി​വാ​സി​ൽ ശി​വ​ദാ​സ്-​അ​ന്ന​പൂ​ർ​ണേ​ശ്വ​രി ദ​ന്പ​തി​ക​ളു​ടെ മ​ക്ക​ളാ​യ അ​ന​ന്യ​യ്ക്കും ചൈ​ത​ന്യ​ക്കു​മാ​ണ് വി​ജ​യം. പി​ണ​ങ്ങോ​ട് ഡ​ബ്ല്യു​ഒ​എ​ച്ച്എ​സ്എ​സ് പ്ല​സ് വ​ണ്‍ വി​ദ്യാ​ഥി​നി​യാ​യ അ​ന​ന്യ തു​ട​ർ​ച്ച​യാ​യി നാ​ലാം ത​വ​ണ​യാ​ണ് ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടു​ന്ന​ത്. ഹി​ന്ദി ര​ച​ന​യി​ലും ഒ​ന്നാം സ്ഥാ​ന​മു​ണ്ട്. ഹൈ​സ്കൂ​ൾ വി​ഭാ​ഗം ശാ​സ്ത്രീ​യ സം​ഗീ​ത​ത്തി​ൽ ആ​ദ്യ​മാ​യി പ​ങ്കെ​ടു​ത്ത ചൈ​ത​ന്യ ര​ണ്ടാം സ്ഥാ​ന​ം നേടി. ക​ൽ​പ്പ​റ്റ എ​ൻ​എ​സ്എ​സ് എ​ച്ച്എ​സ് എ​സ് വി​ദ്യാ​ഥി​നി​യാ​ണ്. പാ​റ​ക്ക​ൽ ശാ​ര​ദ ക​ലൈ​വാ​ണി​യു​ടെ ശി​ക്ഷ​ണ​ത്തി​ലാ​ണ് സ​ഹോ​ദ​രി​മാ​ർ ശാ​സ്ത്രീ​യ സം​ഗീ​തം അ​ഭ്യ​സി​ക്കു​ന്ന​ത്.