മാ​ർ​ഗം​ക​ളി​യി​ൽ കി​രീ​ടം വി​ട്ടു​കൊ​ടു​ക്കാ​തെ മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് സ്കൂ​ൾ
Saturday, November 16, 2019 12:25 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: 21 വ​ർ​ഷ​മാ​യി ന​ഷ്ട​പ്പെ​ടാ​തെ സൂ​ക്ഷി​ച്ച ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വി​ഭാ​ഗം മാ​ർ​ഗം​ക​ളി​യി​ലെ വി​ജ​യം നി​ല​നി​ർ​ത്താ​നാ​വു​മോ എ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് മു​ള്ള​ൻ​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ടീം ​ഈ വ​ർ​ഷം ജി​ല്ലാ സ്കൂ​ൾ മേ​ള​യി​ലെ​ത്തി​യ​ത്.
ബ​ത്തേ​രി ഉ​പ​ജി​ല്ല​യി​ൽ ര​ണ്ടാം സ്ഥാ​ന​ത്തേ​ക്ക് ത​ള്ള​പ്പെ​ട്ട​തി​നെ​ത്തു​ട​ർ​ന്ന് അ​പ്പീ​ലി​ലൂ​ടെ​യാ​യി​രു​ന്നു ഇ​വ​ർ മേ​ള​ക്കെ​ത്തി​യ​ത്. മ​ത്സ​ര​ഫ​ലം വ​ന്ന​പ്പോ​ൾ ഉ​പ​ജി​ല്ല​യി​ൽ ഒ​ന്നാ​മ​തെ​ത്തി​യ ടീ​മി​നെ പു​റ​ന്ത​ള്ളി​യാ​ണ് മു​ള്ള​ൻ​കൊ​ല്ലി സം​സ്ഥാ​ന​മേ​ള​യി​ലേ​ക്ക് ഇ​ടം നേ​ടി​യ​ത്.