നി​ജി​ന​യു​ടെ​യും മ​ക​ന്‍റെ​യും മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്ന്
Friday, November 15, 2019 12:30 AM IST
മേ​പ്പ​യ്യൂ​ർ: കീ​ഴ​രി​യൂ​ർ കാ​ര​ടി പ​റ​മ്പ​ത്ത് കു​മാ​ര​ന്‍റെ മ​ക​ൾ നി​ജി​ന​യും മ​ക​ൻ റു​ഡ് വി​ച്ചി​ന്‍റെ​യും മ​ര​ണം കൊ​ല​പാ​ത​ക​മാ​ണെ​ന്നു കീ​ഴ​രി​യൂ​ർ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന സ​ർ​വ​ക​ക്ഷി യോ​ഗം ആ​രോ​പി​ച്ചു. ചാ​ത്ത​മം​ഗ​ലം വെ​ള്ള​ന്നൂ​രി​ലെ ഭ​ർ​തൃ​വീ​ടാ​യ കൊ​ല്ല​റ​മ്പ​ത്ത് ര​ഖി​ലേ​ഷി​ന്‍റെ വീ​ട്ടി​ലെ കി​ണ​റ്റി​ൽ ചൊ​വ്വാ​ഴ്ചയാണ് ഇ​രു​വ​രേ​യും മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തിയത്. വെ​ള്ള​ന്നൂ​ർ വി​രു​പ്പി​ൽ ബാ​ർ​ബ​ർ ഷോ​പ്പ് ന​ട​ത്തു​ക​യാ​ണ് ര​ഖി​ലേ​ഷ്.
നി​ജി​ന​യു​ടെ ബ​ന്ധു​ക്ക​ൾ കു​ന്ന​മം​ഗ​ലം പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യെ തു​ട​ർ​ന്ന് ഇ​ന്ന​ലെ കു​ന്ന​മം​ഗ​ലം എ​സ്എ​ച്ച്ഒ​സി​എ​ച്ച് ശ്രീ​ജി​ത്ത് നി​ജി​ന​യു​ടെ കീ​ഴ​രി​യൂ​രി​ലെ വീ​ട്ടി​ലെ​ത്തി ബ​ന്ധു​ക്ക​ളു​ടെ മൊ​ഴി​യെ​ടു​ത്തു. ഡി​വൈ​എ​സ്പി കെ. ​അ​ഷ​റ​ഫി​നാ​ണ് അ​ന്വേ​ഷ​ണ ചു​മ​ത​ല. കീ​ഴ​രി​യൂ​ർ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ന​ട​ന്ന സ​ർ​വ​ക​ക്ഷി ആ​ക്‌ഷൻ കൗ​ൺ​സി​ൽ യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ഗോ​പാ​ല​ൻ നാ​യ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ഞ്ചാ​യ​ത്ത് സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ടി.​പി. അ​ബു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ശോ​ഭ ക​ര​യി​ൽ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം രാ​ജേ​ഷ് കീ​ഴ​രി​യൂ​ർ, പി.​കെ. ബാ​ബു, കെ.​കെ. ദാ​സ​ൻ, ഇ.​ടി. ബാ​ല​ൻ, ടി. ​കു​ഞ്ഞി​രാ​മ​ൻ, സ​ന്തോ​ഷ് കാ​ളി​യ​ത്ത്, കെ.​എം. വേ​ലാ​യു​ധ​ൻ, സു​രേ​ഷ് മാ​ല​ത്ത്, ഇ. ​രാ​മ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.
കീ​ഴ​രി​യൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​പി. ഗോ​പാ​ല​ൻ നാ​യ​ർ ചെ​യ​ർ​മാ​നും ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം രാ​ജേ​ഷ് കീ​ഴ​രി​യൂ​ർ ജ​ന​റ​ൽ ക​ൺ​വീ​ന​റും രാ​ഷ്ട്രീ​യ ക​ക്ഷി പ്ര​തി​നി​ധി​ക​ൾ സ​ഹ ഭാ​ര​വാ​ഹി​ക​ളു​മാ​യി 101 അം​ഗ ആ​ക്ഷ​ൻ ക​ൺ​സി​ൽ ക​മ്മി​റ്റി രൂ​പീ​ക​രി​ച്ചു.