ത​യ്യ​ൽ മെ​ഷീ​നും തു​ണി സ​ഞ്ചിയും വി​ത​ര​ണം ചെയ്തു
Thursday, November 14, 2019 12:33 AM IST
മു​ള്ള​ൻ​കു​ന്ന്: മ​രു​തോ​ങ്ക​ര സെ​ന്‍റ് മേ​രീ​സ് ഹ​യ​ർ സെ​ക്ക​ന്‍​ഡ​റി സ്കൂ​ൾ എ​ൻ എ​സ് എ​സ് യൂ​ണി​റ്റി​ന്‍റെ ഉ​പ​ജീ​വ​നം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി വി​ല്യം​പാ​റ ഹ​രി​ത​ഗ്രാ​മ​ത്തി​ലെ സി.​കെ. ലേ​ഖ എ​ന്ന വീ​ട്ട​മ്മ​യ്ക്ക് ത​യ്യ​ൽ മെ​ഷീ​ൻ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സി.​പി ബാ​ബു​രാ​ജ് ന​ൽ​കി. ഹ​രി​തം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്ത് മെ​ംബർ കെ.​അ​നീ​ഷ് കോ​ള​നി​യി​ലെ എ​ല്ലാ വീ​ട്ടു​കാ​ർ​ക്കും തു​ണി സ​ഞ്ചി​ക​ൾ വി​ത​ര​ണം ചെ​യ്തു. പ്രി​ൻ​സി​പ്പ​ൽ ഡോ. ​ലി​ല്ലി​ക്കു​ട്ടി ജോ​ർ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​സു​രേ​ഷ്, പ്രി​യേ​ഷ് ജേ​ക്ക​ബ്, വോ​ള​ണ്ടി​യ​ർ ലീ​ഡ​ർ​മാ​രാ​യ സാം​സ​ൻ മാ​ത്യു ,കെ.​എം അ​മേ​ഖ് , വി.​പി അ​നാ​മി​ക എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. ഹ​രി​തം പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി സി.​ജെ ജോ​യ്സ​ന്‍റേ​യും സി​സ്റ്റ​ർ ആ​ൻ​സി​യു​ടേ​യും നേ​തൃ​ത്വ​ത്തി​ൽ വ​യ​നാ​ട് കു​ഞ്ഞോം ആ​ദി​വാ​സി കോ​ള​നി​യി​ലെ എ​ല്ലാ വീ​ടു​ക​ളി​ലും തു​ണി സ​ഞ്ചി​യും ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.