യു​പി ഭ​ര​ത​നാ​ട്യ​ത്തി​ല്‍ ആ​വ​ണി കൃ​ഷ്ണ
Thursday, November 14, 2019 12:19 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: യു​പി വി​ഭാ​ഗം ഭ​ര​ത​നാ​ട്യ​ത്തി​ല്‍ എ ​ഗ്രേ​ഡോ​ടെ ഒ​ന്നാം സ്ഥാ​നം നേ​ടി​യ ആ​വ​ണി കൃ​ഷ്ണ മാ​ന​ന്ത​വാ​ടി എം​ജി​എം സ്‌​കൂ​ളി​ലെ ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​ണ്.
വ​ള്ളി​യൂ​ര്‍​ക്കാ​വ് ക​ര്‍​ണി​യാ​രം രാ​ധാ​കൃ​ഷ്ണ​ന്‍-​പ്ര​മീ​ള ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ആ​വ​ണി. എ​ല്‍​കെ​ജിയില്‌ പ​ഠി​ക്കു​മ്പോ​ള്‍ മു​ത​ല്‍ നൃ​ത്തം അ​ഭ്യ​സി​ക്കു​ന്ന ആ​വ​ണി കു​ച്ചു​പ്പു​ടി, മോ​ഹ​നി​യാ​ട്ടം, തി​രു​വാ​തി​ര എ​ന്നീ ഇ​ന​ങ്ങ​ളി​ലും മ​ത്സ​രി​ക്കു​ന്നു​ണ്ട്.
‌ ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ല്‍ നാ​ലി​ന​ങ്ങ​ളി​ലും ആ​വ​ണി ഒ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു.
തൃ​ശി​ലേ​രി സാ​ബു​വാ​ണ് ആ​വ​ണി​യു​ടെ നൃ​ത്താ​ധ്യാ​പ​ക​ന്‍.