ബാ​ന്‌ഡ് മേ​ള​ം: ഏഴാം തവണയും കൈവിടാതെ ബ​ത്തേ​രി സെന്‍റ് മേ​രീ​സ് കോ​ള​ജ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍
Thursday, November 14, 2019 12:18 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: ബാ​ന്‍ഡ് മേ​ളം എ​തി​രാ​ളി​ക​ളി​ല്ലാ​തെ ഏ​ഴാം ത​വ​ണ​യും വി​ജ​യം കു​ത്ത​ക​യാ​ക്കി ബ​ത്തേ​രി സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍. 2013 മു​ത​ല്‍ തു​ട​ര്‍​ച്ച​യാ​യാ​ണ് ബാ​ന്‍ഡ് മേ​ള​ത്തി​ല്‍ വി​ജ​യം നേ​ടു​ന്ന​ത്. ഇ​ത്ത​വ​ണ മ​ത്സ​ര​ത്തി​നാ​യി മ​റ്റ് ഉ​പ​ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള ടീ​മു​ക​ളു​ണ്ടാ​യി​രു​ന്നി​ല്ല.
അ​ല​ന്‍ വ​ര്‍​ഗീ​സ് ക്യാ​പ്റ്റ​നാ​യ ടീ​മി​ല്‍ 20 അം​ഗ​ങ്ങ​ളാ​ണു​ള്ള​ത്. 15 ആ​ണ്‍​കു​ട്ടി​ക​ളും അ​ഞ്ച് പെ​ണ്‍​കു​ട്ടി​ക​ളു​മു​ള്ള ബാ​ന്‌ഡ്് മേ​ളം ടീ​മി​ന്‍റെ പ​രി​ശീ​ല​ക​ന്‍ റി​ട്ട​യേ​ര്‍​ഡ് സ​ബ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ കെ.​ടി. ജോ​സ​ഫാ​ണ്. ബ​ത്തേ​രി മൂ​ല​ങ്കാ​വ് സ്വ​ദേ​ശി​യാ​യ ജോ​സ​ഫ് പോ​ലീ​സ് സേ​ന​യി​ലും ബാ​ന്‍​ഡ് മേ​ളം ടീ​മി​ന്‍റെ പ​രി​ശീ​ല​ക​നാ​യി​രു​ന്നു.