ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ക​ലാ കാ​യി​ക മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ം
Wednesday, November 13, 2019 12:48 AM IST
ക​ല്‍​പ്പ​റ്റ: ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ക്ഷേ​മ​നി​ധി അം​ഗ​ങ്ങ​ള്‍​ക്കും കു​ടും​ബാം​ഗ​ങ്ങ​ള്‍ ക്കു​മാ​യി ജി​ല്ലാ​ത​ല ക​ലാ-​കാ​യി​ക മ​ത്സ​ര​ങ്ങ​ള്‍ സം​ഘ​ടി​പ്പി​ക്കു​ന്നു.
സം​സ്ഥാ​ന ഭാ​ഗ്യ​ക്കു​റി വ​കു​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ഡി​സം​ബ​ര്‍ ഒ​ന്നി​ന് ബ​ത്തേ​രി സ​ര്‍​വ​ജ​ന ഹൈ​സ്‌​കൂ​ളി​ലാ​ണ് ജൂ​ണി​യ​ര്‍, സീ​നി​യ​ര്‍ വി​ഭാ​ഗ​ങ്ങ​ളി​ലാ​യി മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ക. സം​സ്ഥാ​ന​ത​ല മ​ത്സ​ര​ങ്ങ​ള്‍ ഡി​സം​ബ​ര്‍ 21, 22 തി​യ​തി​ക​ളി​ല്‍ പാ​ല​ക്കാ​ട്ട് ന​ട​ക്കും. മ​ത്സാ​രാ​ര്‍​ത്ഥി​ക​ള്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ഫോ​മു​ക​ള്‍ പ്രോ​ഗ്രാം ക​മ്മി​റ്റി ഓ​ഫീ​സു​ക​ളാ​യി പ്ര​വ​ര്‍​ത്തി​ക്കു​ന്ന ബ​ത്തേ​രി ലോ​ട്ട​റി തൊ​ഴി​ലാ​ളി സ​ഹ​ക​ര​ണ സം​ഘം ഓ​ഫീ​സ്, ജി​ല്ലാ ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ഓ​ഫീ​സ്, മാ​ന​ന്ത​വാ​ടി ഭാ​ഗ്യ​ക്കു​റി സ​ബ് ഓ​ഫീ​സ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 20 വൈ​കിട്ട് അ​ഞ്ചി​ന​കം സ​മ​ര്‍​പ്പി​ക്ക​ണം.​ഫോ​ണ്‍. 04936 223266, 203686, 04936 245639. ബ​ത്തേ​രി മി​ല്‍​ക്ക് സൊ​സൈ​റ്റി ഹാ​ളി​ല്‍ ചേ​ര്‍​ന്ന ജി​ല്ലാ​ത​ല സം​ഘാ​ട​ക​സ​മി​തി രൂ​പീ​ക​ര​ണ യോ​ഗം ഭാ​ഗ്യ​ക്കു​റി ക്ഷേ​മ​നി​ധി ബോ​ര്‍​ഡ് ചെ​യ​ര്‍​മാ​ന്‍ പി.​ആ​ര്‍. ജ​യ​പ്ര​കാ​ശ് ഉ​ദ്ഘാ​ട​നം ചെ​യ്തു. യോ​ഗ​ത്തി​ല്‍ ഐ.​സി. ബാ​ല​കൃ​ഷ്ണ​ന്‍ എം​എ​ല്‍​എ, ന​ഗ​ര​സ​ഭ ചെ​യ​ര്‍​മാ​ന്‍ ടി.​എ​ല്‍. സാ​ബു, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ല​ത ശ​ശി, നൂ​ല്‍​പ്പു​ഴ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശോ​ഭ​ന്‍ കു​മാ​ര്‍, മീ​ന​ങ്ങാ​ടി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ് ബീ​നാ വി​ജ​യ​ന്‍ എ​ന്നി​വ​ര്‍ ര​ക്ഷാ​ധി​കാ​രി​ക​ളാ​യി സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​രി​ച്ചു.