കാ​ര്‍​ഷി​ക ഗ്രാ​മ വി​ക​സ​ന ബാ​ങ്ക് ‘വി​ഷ​ന്‍ 20-25' പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കും
Wednesday, November 13, 2019 12:48 AM IST
ക​ല്‍​പ്പ​റ്റ: പ്ര​ള​യ​വും കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​വും വി​ള​നാ​ശ​വും മൂ​ലം പ്ര​യാ​സ​പ്പെ​ടു​ന്ന ക​ര്‍​ഷ​രു​ടെ ക്ഷേ​മ​ത്തി​നു വൈ​ത്തി​രി കാ​ര്‍​ഷി​ക ഗ്രാ​മ വി​ക​സ​ന ബാ​ങ്ക് വി​ഷ​ന്‍ 20–-25 പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​മെ​ന്നു പ്ര​സി​ഡ​ന്‍റ് കെ. ​സു​ഗ​ത​ന്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. പ്ര​ള​യ​ത്തി​ല്‍ ത​ക​ര്‍​ന്ന നാ​ടി​ന് പി​ന്തു​ണ​ നൽകാ​നും ക​ര്‍​ഷ​ക​രി​ല്‍ ആ​ത്മ​വി​ശ്വാ​സം പ​ക​രാ​നും ഉ​പ​ക​രി​ക്കു​ന്ന പ​ദ്ധ​തി​ക​ളാ​ണ് വി​ഷ​ന്‍ 20-25 ല്‍ ​വി​ഭാ​വ​നം ചെ​യ്യു​ന്നത്.​ സ​ര്‍​ക്കാ​ര്‍, സ​ര്‍​ക്കാ​രി​തി​ര ഏ​ജ​ന്‍​സി​ക​ളു​ടെ​യും വ​കു​പ്പു​ക​ളു​ടെ​യും സം​യോ​ജി​ത പ​ദ്ധ​തി​ക​ളി​ലൂ​ടെ കൃ​ഷി​ക്കാ​രു​ടെ വ​രു​മാ​നം വ​ര്‍​ധി​പ്പി​ക്കു​ക​യാ​ണ് ല​ക്ഷ്യം. ഇ​തി​നു​ള്ള ആ​ശ​യ​ക്രോ​ഡീ​ക​ര​ണ​ത്തി​നു സെ​മി​നാ​ര്‍ സം​ഘ​ടി​പ്പി​ക്കും.
സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ കേ​ര​ള ചി​ക്ക​ന്‍, ബ്ര​ഹ്മ​ഗി​രി സൊ​സൈ​റ്റി​യു​ടെ കി​ടാ​രി വ​ള​ര്‍​ത്ത​ല്‍, മ​ല​ബാ​ര്‍ കാ​പ്പി പ​ദ്ധ​തി​ക​ളു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​യ ക​ര്‍​ഷ​ക​ര്‍​ക്കു ബാ​ങ്ക് വാ​യ്പ ഉ​റ​പ്പാ​ക്കും. ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​ന​വും വി​പ​ണി പി​ന്തു​ണ​യും ന​ല്‍​കും.
വൈ​ത്തി​രി താ​ലൂ​ക്കി​ല്‍ ദീ​ര്‍​ഘ​കാ​ല കാ​ര്‍​ഷി​കാ​വ​ശ്യ​ങ്ങ​ള്‍​ക്കും ഭ​വ​ന​നി​ര്‍​മാ​ണ​ത്തി​നും ഭ​വ​ന പു​നഃ​രു​ദ്ധാ​ര​ണ​ത്തി​നും വ്യാ​പാ​ര-​വ്യ​വ​സാ​യ ആ​വ​ശ്യ​ങ്ങ​ളും ബാ​ങ്ക് വാ​യ്പ ന​ല്‍​കു​ന്നു​ണ്ട്.
അ​ഞ്ച് ഫാ​ര്‍​മേ​ഴ്‌​സ് ക്ല​ബു​ക​ള്‍ ബാ​ങ്കി​നു കീ​ഴി​ലു​ണ്ടെ​ന്നും പ്ര​സി​ഡ​ന്‍റ് പ​റ​ഞ്ഞു. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​കെ. മൂ​ര്‍​ത്തി, ഡ​യ​റ​ക്ട​ര്‍​മാ​രാ​യ വി.​പി. വ​ര്‍​ക്കി, പി. ​അ​ശോ​ക്കു​മാ​ര്‍, സെ​ക്ര​ട്ട​റി കെ. ​സ​ച്ചി​ദാ​ന​ന്ദ​ന്‍, സം​സ്ഥാ​ന കാ​ര്‍​ഷി​ക വി​ക​സ​ന ബാ​ങ്ക് ഡ​യ​റ​ക്ട​ര്‍ പി.​എ. മു​ഹ​മ്മ​ദ് എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.