ക​ല്‍​പ്പ​റ്റ ഗ​വ.​കോ​ള​ജി​ല്‍ ദ്വി​ദി​ന ദേ​ശീ​യ സെ​മി​നാ​ര്‍ നാ​ളെ തു​ട​ങ്ങും
Wednesday, November 13, 2019 12:48 AM IST
ക​ല്‍​പ്പ​റ്റ:​ഗ​വ.​കോ​ള​ജി​ല്‍ മ​ല​യാ​ളം, ഇം​ഗ്ലീ​ഷ്, അ​റ​ബി​ക്, ഹി​ന്ദി ഭാ​ഷാ വി​ഭാ​ഗ​ങ്ങ​ള്‍ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കുന്ന ദ്വി​ദി​ന ദേ​ശീ​യ സെ​മി​നാ​ര്‍ നാ​ളെ തു​ട​ങ്ങും. ദേ​ശീ​യ​ത, മേ​ല്‍​ക്കോ​യ്മ, ബ​ദ​ല്‍ സാ​സ്‌​കാ​രി​ക വ്യ​വ​ഹാ​ര​ങ്ങ​ള്‍ എ​ന്ന വി​ഷ​യ​ത്തി​ലാ​ണ് സെ​മി​നാ​റെ​ന്നു സം​ഘാ​ട​ക സ​മി​തി ഭാ​ര​വാ​ഹി​ക​ളാ​യ പി.​സി. അ​ഷ്‌​റ​ഫ്, പി. ​ശാ​ലി​നി, കെ.​എ​സ്. വി​ജ​യ​ല​ക്ഷ്മി, വ​ര്‍​ഗീ​സ് ആ​ന്റ​ണി, വി.​എ​സ്. നീ​ര​ജ എ​ന്നി​വ​ര്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.
ഗോ​പി മു​ണ്ട​ക്ക​യം രചിച്ച കു​റും​പു​റൈ എ​ന്ന പുസ്തകത്തിന്‍റെ ഡോ.​ഉ​മ​ര്‍ നി​സാ​റു​ദ്ദി​ന്‍ ഇം​ഗ്ലീ​ഷി​ലേ​ക്കു പ​രി​ഭാ​ഷ​പ നിർവഹിച്ച പു​സ്ത​ക​ത്തി​ന്റെ പ്ര​കാ​ശ​ന​വും സെ​മി​നാ​റി​നി​ടെ ന​ട​ത്തും. നാ​ളെ രാ​വി​ലെ 9.30നു ​എ​ഴു​ത്തു​കാ​ര​നും ചി​ന്ത​ക​നും വി​മ​ര്‍​ശ​ക​നു​മാ​യ സു​നി​ല്‍ പി. ​ഇ​ള​യി​ടം സെ​മി​നാ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. പു​സ്ത​ക പ്ര​കാ​ശ​ന​വും അ​ദ്ദേ​ഹം നി​ര്‍​വ​ഹി​ക്കും. ഭാ​ഷ, ച​രി​ത്രം, സം​ഗീ​തം, സി​നി​മ, സാ​ഹി​ത്യം തു​ട​ങ്ങി​യ രം​ഗ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യാ​വ​ത​ര​ണ​വും ച​ര്‍​ച്ച​യും ഉ​ണ്ടാ​കും. 15നു ​ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​നാ​ണ് സെ​മി​നാ​ര്‍ സ​മാ​പ​നം.