അ​മ​ര​ന്പ​ലം പി​എ​ച്ച്സി പു​ര​സ്കാ​ര നി​റ​വി​ൽ
Wednesday, November 13, 2019 12:48 AM IST
പൂ​ക്കോ​ട്ടും​പാ​ടം: ദേ​ശീ​യ അം​ഗീ​കാ​ര നി​റ​വി​ൽ അ​മ​ര​ന്പ​ലം പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്രം. തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ന്ന ച​ട​ങ്ങി​ൽ ആ​രോ​ഗ്യ മ​ന്ത്രി കെ.​കെ. ശൈ​ല​ജ​യി​ൽ നി​ന്നു അ​മ​ര​ന്പ​ലം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മു​നീ​ഷ ക​ട​വ​ത്ത്, മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ഷ​ഹ​സാ​ദ,് ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി. ​സു​ന്ദ​ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, ആ​രോ​ഗ്യ വ​കു​പ്പ് ജീ​വ​ന​ക്കാ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് പു​ര​സ്കാ​രം ഏ​റ്റു​വാ​ങ്ങി.
നാ​ഷ​ണ​ൽ ക്വാ​ളി​റ്റി അ​ഷ്വറ​ൻ​സ് സ്റ്റാ​ന്‍റേർ​ഡ്സ് (എ​ൻ​ക്യു​എ​എ​സ്) പു​ര​സ്കാ​ര​ത്തി​നു പു​റ​മെ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ കേ​ര​ളാ അ​ക്ര​ഡി​റ്റ​ഡ് സ്റ്റാന്‍റേ​ർ​ഡ്സ് ഹോ​സ്പി​റ്റ​ൽ (ക​ഐ​എ​സ്എ​ച്ച്) പു​ര​സ്കാ​ര​വു​മാ​ണ് ല​ഭി​ച്ച​ത്.
എ​ൻ​ക്യു​എ​എ​സ് പു​ര​സ്കാ​രം കേ​ന്ദ്ര ഗ​വ​ണ്‍​മെ​ന്‍റ് ഏ​ജ​ൻ​സി​യാ​ണ് ന​ൽകുന്ന​ത്. പ്രാ​ഥ​മി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ നി​ല​വാ​രം വി​ല​യി​രു​ത്തി​യാ​ണ് അം​ഗീ​കാ​രം. ഏ​ജ​ൻ​സി നി​ഷ്ക​ർ​ഷി​ക്കു​ന്ന കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണി​ച്ചാ​ണ് അം​ഗീ​കാ​രം ന​ൽ​കി​യ​ത്. ക​ഴി​ഞ്ഞ വ​ർ​ഷ​മാ​ണി​ത് പ്ര​ഖ്യാ​പി​ച്ച​ത്.
ഇ​തി​നു മു​ന്നോ​ടി​യാ​യി സം​സ്ഥാ​ന​ത​ല സം​ഘ​വും കേ​ന്ദ്ര സം​ഘ​വും സ​ന്ദ​ർ​ശ​നം ന​ട​ത്തി​യി​രു​ന്നു.
നൂ​റി​ൽ 95.6 ശ​ത​മാ​നം മാ​ർ​ക്കാ​ണ് അ​മ​ര​ന്പ​ലം പി​എ​ച്ച്സി നേ​ടി​യ​ത്. എ​ൻ​ആ​ർ​എ​ച്ച്എം വ​ഴി ര​ണ്ടു ല​ക്ഷം രൂ​പ വീ​തം മൂ​ന്നു വ​ർ​ഷം ല​ഭി​ക്കു​ക​യും ചെ​യ്യും.