100 മീ​റ്റ​റി​ല്‍ ‘കു​ത്ത​ക’ നി​ല​നി​ര്‍​ത്തി ന​ന്ദ​ന
Wednesday, November 13, 2019 12:48 AM IST
പ​ന​മ​രം: കാ​യി​ക മേ​ള​യി​ല്‍ നാ​ല് വ​ര്‍​ഷ​മാ​യി സ​ബ് ജൂ​ണി​യ​ര്‍, ജൂ​ണി​യ​ര്‍ ഗേ​ള്‍​സ് വി​ഭാ​ഗം നൂ​റു മീ​റ്റ​റി​ല്‍ കു​ത്ത​ക നി​ല​നി​ര്‍​ത്തി മു​ണ്ടേ​രി ജി​എ​ച്ച്എ​സ്എ​സി​ലെ കെ.​ടി.​കെ. ന​ന്ദ​ന. മൂ​ന്ന് വ​ര്‍​ഷ​മാ​യി 200 മീ​റ്റ​റി​ലും തു​ട​ര്‍​ച്ച​യാ​യി ജേ​താ​വാ​യി​രു​ന്നു​വെ​ങ്കി​ലും ഇത്തവണ ഈ ​വി​ഭാ​ഗ​ത്തി​ല്‍ ര​ണ്ടാം സ്ഥാ​ന​ത്താ​യി. വ​ട​ക​ര ക​ള​രി പ​റ​മ്പി​ല്‍ താ​ഴെ കു​നി​യി​ല്‍ പ്ര​കാ​ശി​ന്‍റെയും നി​ഷ​യു​ടെ​യും മ​ക​ളാ​യ ന​ന്ദ​ന ജി​ല്ലാ സ്‌​പോ​ര്‍​ട്‌​സ് അ​ക്കാഡ​മി​യി​ലെ താ​ലി​ബി​ന്‍റെ കീ​ഴി​ലാ​ണ് പ​രി​ശീ​ല​നം ന​ട​ത്തു​ന്ന​ത്.

മേ​ള​യി​ല്‍ സ​ജീ​വ​മാ​യി ന​വാ​സ്

പ​ന​മ​രം: ജി​ല്ലാ കാ​യി​ക മേ​ള​യി​ലെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യി പ​ന​മ​രം സ്‌​കൂ​ളി​ലെ കാ​യി​ക അ​ധ്യാ​പ​ക​ന്‌ ന​വാ​സ് മാ​ഷ്. മേ​ള​യു​ടെ സം​ഘാ​ട​ക സ​മി​തി രൂ​പീ​ക​ര​ണം മു​ത​ല്‍ മേ​ള അ​വ​സാ​നി​ക്കു​ന്ന​തു വ​രെ ട്രാ​ക്ക്, ഭ​ക്ഷ​ണ​ശാ​ല​, അ​നൗ​ണ്‍​സ്‌​മെ​​ന്‍റ്, വോ​ള​ണ്ടി​യ​റിംഗ് തു​ട​ങ്ങി എ​ല്ലാ​യി​ട​ങ്ങ​ളി​ലും അ​ഞ്ചാം മൈ​ല്‍ കെ​ലൂ​ര്‍ സ്വ​ദേ​ശി​യാ​യ മാ​ഷി​ന്‍റെ സാ​ന്നി​ധ്യം ഉ​ണ്ടാ​യി​രു​ന്നു.
10 വ​ര്‍​ഷ​മാ​യി കാ​യി​ക അ​ധ്യാ​പ​ക​നാ​യി ജോ​ലി ചെ​യ്യു​ന്ന ന​വാ​സ് മൂ​ന്ന് വ​ര്‍​ഷം മു​മ്പാ​ണ് പ​ന​മ​രം സ്‌​കൂ​ളി​ലെ​ത്തു​ന്ന​ത്. മേ​ള ന​ല്ല രീ​തീ​യി​ല്‍ സം​ഘ​ടി​പ്പി​ക്കാ​ന്‍ ക​ഴി​ഞ്ഞ​താ​യി ഫു​ട്‌​ബോ​ള്‍ പ​രി​ശീ​ല​ക​ന്‍ കൂ​ടി​യാ​യ ന​വാ​സ് പ​റ​ഞ്ഞു.

ഉ​യ​ര​ത്തി​ലും വേ​ഗ​ത​യി​ലും
താ​രം മ​ണി​ക​ണ്ഠ​ന്‍

പ​ന​മ​രം: ഓ​ട്ട​ത്തി​ലും ചാ​ട്ട​ത്തി​ലും തി​ള​ങ്ങി​യാ​ണ് ജൂ​ണി​യ​ര്‍ വി​ഭാ​ഗ​ത്തി​ല്‍ വ്യ​ക്തി​ഗ​ത ചാ​മ്പ്യ​നാ​യി മ​ണി​ക​ണ്ഠ​ന്‍ മാ​റി​യ​ത്. ക​ണി​യാ​മ്പ​റ്റ ചി​ത്ര​മൂ​ല​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന ചി​ല്‍​ഡ്ര​ന്‍​സ് ഹോ​മി​ല്‍ നി​ന്നും എ​ത്തി ഹൈ​ജ​മ്പി​ലും 200 മീ​റ്റ​ര്‍, 100 മീ​റ്റ​ര്‍ ഓ​ട്ട​മ​ത്സ​ര​ത്തി​ലും ഒ​ന്നാ​മ​തെ​ത്തി.
15 പോ​യി​ന്‍റ് നേ​ടി​യ എം. ​മ​ണി​ക​ണ്ഠ​ന്‍ ക​ണി​യാ​മ്പ​റ്റ ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ന് അ​ഭി​മാ​ന​മാ​യി . ര​ണ്ടാം വ​ര്‍​ഷ ഹ്യു​മാ​നി​റ്റീ​സ് വി​ദ്യാ​ര്‍​ഥി​യാ​യ മ​ണി​ക​ണ്ഠ​ന്‍ ജൂ​ണി​യ​ര്‍ ആ​ണ്‍​കു​ട്ടി​ക​ളു​ടെ ഹൈ​ജ​മ്പ് മ​ത്സ​ര​ത്തി​ല്‍ 1.75 മീ​റ്റ​ര്‍ ചാ​ടി​യാ​ണ് ഒ​ന്നാ​മ​നാ​യ​ത്.
200 മീ​റ്റ​റിലും ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. 11.17 സെ​ക്ക​ന്‍ഡില്‍ ഓ​ടി​ക്ക​ട​ന്ന്100 മീ​റ്റ​ര്‍ ഓ​ട്ട​മ​ത്സ​ര​ത്തി​ലും വേ​ഗ​ം ഏ​റി​യ താ​ര​മാ​യി. വൈ​ത്തി​രി ഉ​പ​ജി​ല്ല​യ്ക്ക് 400 മീ​റ്റ​ര്‍ റി​ലേ മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാ​മ​തെ​ത്താ​ന്‍ മ​ണി​ക​ണ്ഠ​ന്‍റെ മികവിന് കാ​ര​ണ​മാ​യി.
ക​ഴി​ഞ്ഞ ത​വ​ണ ജി​ല്ലാ കാ​യി​ക മേ​ള​യി​ല്‍ ഹൈ​ജ​മ്പി​ല്‍ ര​ണ്ടാം​സ്ഥാ​ന​വും 100 മീ​റ്റ​റില്‍ ഒ​ന്നാം സ്ഥാ​ന​വും ല​ഭി​ച്ചി​രു​ന്നു. ബ​ത്തേ​രി കാ​ര​ക്ക​ണ്ടി മേ​ലേ​പ്പ​റ​മ്പി​ല്‍ സു​ബ്ര​മ​ണ്യ​ന്‍- റു​ഖി​യ ദ​മ്പ​തി​ക​ളു​ടെ മ​ക​നാ​ണ്.

ശി​ല്‍​പയ്ക്ക് ഇത് ഇ​ര​ട്ടി മ​ധു​രം

പ​ന​മ​രം: ആ​ദ്യ​മാ​യി 100 മീ​റ്റ​റി​ല്‍ മ​ത്സ​രി​ച്ച് പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ മേ​ള​യി​ലെ വേ​ഗ​മേ​റി​യ താ​ര​മാ​യി കെ.​എ​സ്. ശി​ല്‍​പ. വ​ടു​വ​ഞ്ചാ​ല്‍ ജി​എ​ച്ച്എ​സ്എ​സി​ലെ വി​ദ്യാ​ര്‍​ഥി​യാ​യ ശി​ല്‍​പ ട്രി​പ്പി​ള്‍ ജം​പി​ലും ഹ​ര്‍​ഡി​ല്‍​സു​മാ​ണ് മ​ത്സ​രി​ക്കാ​റു​ള്ള​ത്. എ​ന്നാ​ല്‍ പ​രീ​ക്ഷ​ണ​മെ​ന്ന നി​ല​യി​ലാണ്്‍ 100 മീ​റ്റ​റി​ല്‍ മ​ത്സ​രി​ച്ചത്. . ട്രി​പ്പി​ള്‍ ജം​പി​ല്‍ രണ്ടാം സ്ഥാനവും ല​ഭി​ച്ചു. പി. ​റ​ഫീ​ഖ്, ഗോ​പാ​ല​കൃ​ഷ്ണ​ന്‍ എ​ന്നി​വ​രാ​ണ് പ​രി​ശീ​ല​ക​ര്‍. സ്‌​കൂ​ളി​ല്‍ പ​രി​ശീ​ല​നം ന​ട​ത്താന്‌ മ​തി​യാ​യ സ്ഥ​ല​മി​ല്ലാ​ത്ത​താ​ണ് പ​രി​ശീ​ല​ന​ത്തി​ന് പ്രാ​ധാ​ന പ്രശ്നമെ​ന്ന് റ​ഫീ​ഖ് പ​റ​ഞ്ഞു. അ​മ്പ​ല​വ​യ​ല്‍ നെ​ല്ല​റ​ച്ചാ​ല്‍ കു​ണ്ടു​റ​ണി സു​രേ​ഷി​ന്‍റെ​യും ഷീ​ബ​യു​ടെ​യും മ​ക​ളാ​ണ് ശി​ല്‍​പ.

വേ​ഗ​ത​യേ​റി​യ താ​ര​മാ​യി ഷൈ​ജു

പ​ന​മ​രം: ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക​മേ​ള​യി​ലെ വേ​ഗ​ത​യേ​റി​യ താ​ര​മാ​യി എ​സ്. ഷൈ​ജു. സീ​നിയ​ര്‍ വി​ഭാ​ഗം ബോ​യ്‌​സ് 100 മീ​റ്റ​റി​ല്‍ ഒ​ന്നാ​മ​ത്തെ​ത്തി​യാ​ണ് അ​ച്ചൂ​ര്‍ ജി​എ​ച്ച്എ​സ്എ​സി​ലെ പ്ല​സ്ടു വി​ദ്യാ​ര്‍​ഥി​യാ​യ ഷൈ​ജു വേ​ഗ​മേ​റി​യ താ​ര​മാ​യ​ത്. ഇ​തി​ന് പു​റ​മെ 200, 400 മീ​റ്റ​റി​ല്‍ ജേ​താ​വാ​യി സീ​നീ​യ​ര്‍ ബോ​യ്‌​സ് വി​ഭാ​ഗ​ത്തി​ല്‍ വ്യ​ക്തി​ഗ​ത ജേ​താ​വു​മാ​യി. ജോ​ണി ഹെ​ന്‍​ട്രി​യാ​ണ് പ​രി​ശീ​ല​ക​ന്‍. പൊ​ഴു​ത​ന മു​ത്താ​രി​കു​ന്ന് കോ​ള​നി​യി​ലെ സോ​മന്‍റെയും ല​ക്ഷ്മി​യു​ടെ​യും മ​ക​നാ​യ ഷൈ​ജു മി​ക​ച്ച ഫു​ട്‌​ബോ​ള്‍ താ​രം കൂ​ടി​യാ​ണ്.