ജി​ല്ലാ റ​വ​ന്യൂ സ്‌​കൂ​ള്‍ കാ​യി​ക മേ​ള: മീ​ന​ങ്ങാ​ടി ജേ​താ​ക്ക​ള്‍
Wednesday, November 13, 2019 12:46 AM IST
പ​ന​മ​രം: ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക മേ​ള​യി​ല്‍ മീ​ന​ങ്ങാ​ടി ഗ​വ. എ​ച്ച്എ​സ്എ​സ് ജേ​താ​ക്ക​ളാ​യി. 104 പോ​യി​ന്‍റ് നേ​ടി​യാ​ണ് മീ​ന​ങ്ങാ​ടി കീ​രീ​ടം ചൂ​ടി​യ​ത്. 12 സ്വ​ര്‍​ണ​വും 13 വെ​ള്ളി​യും അ​ഞ്ച് വെ​ങ്ക​ല​വും അടങ്ങുന്നതാണ് സ്കൂളിന്‍റെ മെഡല്‌ പട്ടിക.
ര​ണ്ട് വ​ര്‍​ഷം മു​മ്പ് ന​ഷ്ട​പ്പെ​ട്ട കി​രീ​ട​മാ​ണ് മീ​ന​ങ്ങാ​ടി തി​രി​ച്ച് പി​ടി​ച്ച​ത്. ജി​ല്ലാ സ്‌​കൂ​ള്‍ കാ​യി​ക മേ​ള​യി​ല്‍ മീ​ന​ങ്ങാ​ടി​യു​ടെ എ​ഴാ​മ​ത് വി​ജ​യമാണി​ത്. സീ​നി​യ​ര്‍ ഗേ​ള്‍​സ്, ജൂ​ണി​യ​ര്‍ ഗേ​ള്‍​സ്, ജൂ​ണി​യ​ര്‍ ബോ​യ്‌​സ് എ​ന്നി​വ​യി​ല്‍ ടീം ​ചാ​മ്പ്യ​ന്‍​ഷി​പ്പും സ്‌​കൂ​ള്‍ ക​ര​സ്ഥ​മാ​ക്കി.
ഒ​രു വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്‍​ഷി​പ്പും സ്‌​കൂ​ളി​ന് ല​ഭി​ച്ചു. അ​ഞ്ച് വ​ര്‍​ഷ​മാ​യി പൂ​താ​ടി സ്വ​ദേ​ശി കെ.​കെ. മു​കു​ന്ദ​നാ​ണ് പ​രീ​ശീ​ല​ക​ന്‍. ജി​ല്ലാ കാ​യി​ക മേ​ള​യി​ലെ ഏ​റ്റ​വും ന​ല്ല കാ​യി​ക അ​ധ്യാ​പ​ക​നു​ള്ള അ​വാ​ര്‍​ഡും മു​കു​ന്ദ​ന് ല​ഭി​ച്ചു. 90.5 പോ​യി​ന്‍റ്നേ​ടി​യ ക​ഴി​ഞ്ഞ വ​ര്‍​ഷ​ത്തെ ജേ​താ​ക്ക​ളാ​യ കാ​ട്ടി​ക്കു​ളം സ്‌​കൂ​ളാ​ണ് റ​ണ്ണേ​ഴ്‌​സ് അ​പ്പ്.
52.5 പോ​യി​ന്‍റ് നേ​ടി കാ​ക്ക​വ​യ​ല്‍ ജി​വി​എ​ച്ച്എ​സ്എ​സ് മൂ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ഉ​പ​ജി​ല്ലാ ത​ല​ത്തി​ല്‍ 326.5 പോ​യി​ന്‍റ് ക​ര​സ്ഥ​മാ​ക്കി ബ​ത്തേ​രി ഉ​പ​ജി​ല്ല ഓ​വ​റോ​ള്‍ ചാ​മ്പ്യ​ന്‍​ഷി​പ്പ് നേ​ടി. 299.5 പോ​യി​ന്‍റ് നേ​ടി​യ മാ​ന​ന്ത​വാ​ടി ഉ​പ​ജി​ല്ല റ​ണ്ണേ​ഴ്‌​സ് അ​പ്പ് ആ​യി. വൈ​ത്തി​രി ഉ​പ​ജി​ല്ല 175 പോ​യി​ന്‍റ് നേ​ടി. സ​മാ​പ​ന സ​മ്മേ​ള​നം പ​ന​മ​രം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് ഷൈ​നി കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം ഒ.​ആ​ര്‍. ര​ഘു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഇ​ബ്രാ​ഹിം തോ​ണി​ക്ക​ര, ബി​ന്ദു രാ​ജ​ന്‍, ലി​സി പ​ത്രോ​സ്, സു​രേ​ഷ് എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.