ഇനി കലോത്സവ ലഹരിയില്‌
Wednesday, November 13, 2019 12:46 AM IST
പ​ടി​ഞ്ഞാ​റ​ത്ത​റ: 40 ാമ​ത് വ​യ​നാ​ട് റ​വ​ന്യു ജി​ല്ലാ സ്‌​കൂ​ള്‍ ക​ലോ​ത്സ​വ​ത്തി​ന് സ്‌​റ്റേ​ജ് മ​ത്സ​ര​ങ്ങ​ള്‍​ക്ക് ഇ​ന്ന് രാ​വി​ലെ മു​ത​ല്‍ പ​ടി​ഞ്ഞാ​റ​ത്ത​റ​യി​ല്‍ തു​ട​ക്ക​മാ​കും. അ​റ​ബി ക​ലോ​ത്സ​വ​ത്തി​ന്‍റെ 18 ഇ​ന​ങ്ങ​ളി​ലും സം​സ്‌​കൃ​തോ​ത്സ​വ​ത്തി​ന്‍റെ 20 ഇ​ന​ങ്ങ​ളി​ലു​മു​ള്‍​പ്പെ​ടെ 216 സ്‌​റ്റേ​ജി​ന​ങ്ങ​ളി​ലാ​ണ് മൂ​ന്നു ദി​വ​സ​ങ്ങ​ളി​ല്‍ മ​ത്സ​ര​ങ്ങ​ള്‍ ന​ട​ക്കു​ന്ന​ത്.
പ്ര​ധാ​ന​വേ​ദി​യാ​യ ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ ഗ്രൗ​ണ്ടി​ലെ സ​ബ​ര്‍​മ​തി​യി​ല്‍ രാ​വി​ലെ 9.30 ന് ​ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗം ബാ​ന്‍​ഡ് മേ​ളം മ​ത്സ​ര​ത്തോ​ടെ​യാ​ണ് സ്‌​റ്റേ​ജ് മ​ത്സ​ര​ങ്ങ​ള്‍ ആ​രം​ഭി​ക്കു​ന്ന​ത്.
തു​ട​ര്‍​ന്ന് വേ​ദി​യി​ല്‍ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​നം ന​ട​ക്കും. സി.​കെ. ശ​ശീ​ന്ദ്ര​ന്‍ എം​എ​ല്‍​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ബി. ന​സീ​മ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. മ​ഹാ​ത്മാ ഗാ​ന്ധി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട പേ​രു​ക​ള്‍ ന​ല്‍​കി​യ ഒ​മ്പ​ത് വേ​ദി​ക​ളി​ലാ​ണ് വ​രു​ന്ന മൂ​ന്ന് രാ​പ​ക​ലു​ക​ള്‍ ക​ലാ​വി​രു​ന്നി​ന് സാ​ക്ഷ്യം വ​ഹി​ക്കു​ന്ന​ത്.
ഇ​തി​നി​ടെ ക​ഴി​ഞ്ഞ ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലാ​യി ന​ട​ന്നു​വ​ന്ന 80 ഇ​ന​ങ്ങ​ളി​ലെ സ്‌​റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യി.
വി​ധി​നി​ര്‍​ണ​യി​ക്കാ​നെ​ത്തു​ന്ന​വ​ര്‍ വൈ​കി​യ​ത് കാ​ര​ണം നേ​ര​ത്തെ നി​ശ്ച​യി​ച്ച​തി​ലും വൈ​കി​യാ​ണ് സ്‌​റ്റേ​ജി​ത​ര മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​ത്.