മു​ന്‍​വി​ധി​യോ​ടെ ഒ​രു വി​ഷ​യ​ത്തെ​യും സ​മീ​പി​ക്കി​ല്ല: ജി​ല്ലാ ക​ള​ക്ട​ര്‍
Wednesday, November 13, 2019 12:46 AM IST
ക​ല്‍​പ്പ​റ്റ: വ​യ​നാ​ടു​മാ​യി ബ​ന്ധ​പ്പെ​ട്ട ഒ​രു വി​ഷ​യ​ത്തെ​യും മു​ന്‍​വി​ധി​യോ​ടെ സ​മീ​പി​ക്കി​ല്ലെ​ന്നു പു​തു​താ​യി ചു​മ​ത​ല​യേ​റ്റ ജി​ല്ലാ ക​ള​ക്ട​ര്‍ അ​ദീ​ല അ​ബ്ദു​ല്ല. ജി​ല്ല​യി​ല്‍ പ്ര​കൃ​തി​ദു​ര​ന്താ​ന​ന്ത​ര പു​ന​ര​ധി​വാ​സ​ത്തി​നു മു​ന്‍​ഗ​ണ​ന ന​ല്‍​കു​മെ​ന്നും ക​ള​ക്ട​റേ​റ്റി​ല്‍ വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ അ​വ​ര്‍ പ​റ​ഞ്ഞു. സ​ബ് ക​ള​ക്ട​ര്‍, ക​ള​ക്ട​ര്‍ എ​ന്നീ നി​ല​ക​ളി​ല്‍ തീ​ര​ദേ​ശ​ങ്ങ​ളി​ലാ​ണ് മു​മ്പ് ജോ​ലി ചെ​യ്ത​ത്. ആ​ദി​വാ​സി​ക​ള്‍​ക്കി​ട​യി​ലും മ​ല​യോ​ര​മേ​ഖ​ല​യി​ലും സേ​വ​നം ചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹ​മാ​ണ് വ​യ​നാ​ട് ക​ള​ക്ട​റാ​യ​തോ​ടെ സ​ഫ​ല​മാ​യ​ത്. പെ​ട്ടെ​ന്നു പ​രി​ഹ​രി​ക്കേ​ണ്ട​താ​ണ് തീ​ര​ദേ​ശ​ങ്ങ​ളി​ലെ പ്ര​ശ്‌​ന​ങ്ങ​ളി​ല്‍ അ​ധി​ക​വും.
എ​ന്നാ​ല്‍ ദീ​ര്‍​ഘ​വീ​ക്ഷ​ണ​ത്തോ​ടെ​യും സ​മ​യ​മെ​ടു​ത്തും കൈ​കാ​ര്യം ചെ​യ്യേ​ണ്ട​താ​ണ് മ​ല​യോ​ര-​ആ​ദി​വാ​സി മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍. ജി​ല്ല​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ള്‍ പ​ഠി​ച്ചു​വ​രി​ക​യാ​ണ്. ഓ​രോ വി​ഷ​യ​ത്തി​ലും ന്യാ​യ​മാ​യ​തു ചെ​യ്യും. ഹീ​റോ​യി​സം കാ​ട്ടാ​നി​ല്ല.
പ്ര​കൃ​തി ദു​ര​ന്താ​ന​ന്ത​ര പു​ന​ര​ധി​വാ​സ​ത്തി​നാ​ണ് ക​ള​ക്ട​ര്‍ എ​ന്ന നി​ല​യി​ല്‍ മു​ന്‍​ഗ​ണ​ന ന​ല്‍​കു​ക. ഇ​ക്കാ​ര്യ​ത്തി​ല്‍ റ​വ​ന്യൂ സെ​ക്ര​ട്ട​റി​യു​ടെ നി​ര്‍​ദേ​ശ​വും ല​ഭി​ച്ചി​ട്ടു​ണ്ട്. ഭൂ​മി​യു​ടെ ല​ഭ്യ​ത​യാ​ണ് പു​ന​ര​ധി​വാ​സ​ത്തി​ല്‍ പ്ര​ധാ​ന ത​ട​സം. ഉ​രു​ള്‍​പൊ​ട്ടി മ​ണ്ണി​ല്‍​പു​ത​ഞ്ഞ മേ​പ്പാ​ടി പു​ത്തു​മ​ല പ്ര​ദേ​ശ​ത്തെ കു​ടും​ബ​ങ്ങ​ളു​ടെ പു​ന​ര​ധി​വാ​സം ക​ഴി​വ​തും വേ​ഗ​ത്തി​ല്‍ ന​ട​ത്തും. പ്ര​കൃ​തി​ദു​ര​ന്ത​ബാ​ധി​ത​രി​ല്‍ പ​ല​ര്‍​ക്കും അ​ടി​യ​ന്ത​ര സ​ഹാ​യ​ധ​നം ല​ഭി​ച്ചി​ല്ലെ​ന്ന പ​രാ​തി പ​രി​ശോ​ധി​ച്ചു ന​ട​പ​ടി സ്വീ​ക​രി​ക്കും. ഭൂ​രാ​ഹി​ത്യം ഉ​ള്‍​പ്പെ​ടെ ആ​ദി​വാ​സി മേ​ഖ​ല​യി​ലെ പ്ര​ശ്‌​ന​ങ്ങ​ള്‍ പ​രി​ഹ​രി​ക്കു​ന്ന​തി​ല്‍ ശ്ര​ദ്ധ ചെ​ലു​ത്തും. വ​യ​നാ​ട് ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജി​നു ഭൂ​മി ഏ​റ്റെ​ടു​ക്കുന്ന‌ ന​ട​പ​ടി​ക​ള്‍ ത്വ​രി​ത​പ്പെ​ടു​ത്തും.
മെ​ഡി​ക്ക​ല്‍ കോ​ള​ജി​നാ​യി ചു​ണ്ടേ​ല്‍ വി​ല്ലേ​ജി​ല്‍ ക​ണ്ടെ​ത്തി​യ ഭൂ​മി​യു​ടെ സാ​മൂ​ഹി​കാ​ഘാ​ത പ​ഠ​നം പൂ​ര്‍​ത്തി​യാ​യി. പാ​രി​സ്ഥി​തി​കാ​ഘാ​ത പ​ഠ​ന റി​പ്പോ​ര്‍​ട്ടി​ല്‍ പാ​ന​ല്‍ പ​രി​ശോ​ധ​ന ന​ട​ക്കേ​ണ്ട​തു​ണ്ട്. പ​രി​സ്ഥി​തി തീ​വ്ര​വാ​ദ​ത്തോ​ടും വി​ക​സ​ന വി​രു​ദ്ധ​ത​യോ​ടും യോ​ജി​പ്പി​പ്പി​ല്ല.
പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​നും വി​ക​സ​ന​ത്തി​നും ഇ​ട​യി​ല്‍ ഉ​ത്ത​മ തു​ല​നം ആ​വ​ശ്യ​മാ​ണെ​ന്നും ക​ള​ക്ട​ര്‍ പ​റ​ഞ്ഞു.