മു​നി​സി​പ്പ​ല്‍ ഓ​ഫീ​സി​നു മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി
Wednesday, November 13, 2019 12:46 AM IST
ക​ല്‍​പ്പ​റ്റ: കേ​ര​ള മു​നി​സി​പ്പ​ല്‍ ആ​ന്‍​ഡ് കോ​ര്‍​പ​റേ​ഷ​ന്‍ വ​ര്‍​ക്കേ​ഴ്‌​സ് കോ​ണ്‍​ഗ്ര​സ്(​ഐ​എ​ന്‍​ടി​യു​സി) മു​നി​സി​പ്പ​ല്‍ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ഗ​ര​സ​ഭാ​കാ​ര്യാ​ല​യ​ത്തി​നു മു​ന്നി​ല്‍ ധ​ര്‍​ണ ന​ട​ത്തി.
ക​ണ്ടി​ജ​ന്‍റ് ജീ​വ​ന​ക്കാ​രെ സ​ര്‍​ക്കാ​ര്‍ ജീ​വ​ന​ക്കാ​രാ​യി അം​ഗീ​ക​രി​ക്കു​ക, പ​ക​രം ജീ​വ​ന​ക്കാ​രെ അ​ടി​യ​ന്ത​ര​മാ​യി സ്ഥി​ര​പ്പെ​ടു​ത്തു​ക, സ​ര്‍​വീ​സി​ന്‍റെയും യോ​ഗ്യ​ത​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ല്‍ പ്രൊ​മേ​ഷ​ന്‍ അ​നു​വ​ദി​ക്കു​ക, പ​ക​രം ജോ​ലി കാ​ല​യ​ള​വ് സ​ര്‍​വീ​സി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ള്‍ ഉ​ന്ന​യി​ച്ചാ​യി​രു​ന്നു സ​മ​രം. ഐ​എ​ന്‍​ടി​യു​സി ജി​ല്ലാ പ്ര​സി​ഡ​ന്‍റ്് പി.​പി. ആ​ലി ഉ​ദ്ഘാ​ട​നം ചെ​യ്തു. പി.​കെ. കു​ഞ്ഞി​മൊ​യ്തീ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​കെ. രാ​ജേ​ന്ദ്ര​ന്‍, ടി.​ആ​ര്‍. സു​രേ​ന്ദ്ര​ന്‍, കെ. ​അ​ജി​ത, ജ​ല്‍​ത്രൂ​ത് ചാ​ക്കോ, പി.​ആ​ര്‍. ബി​ന്ദു, എ​ന്‍. മ​നോ​ജ്, പി.​കെ. അ​ജി​ത്ത്കു​മാ​ര്‍, പി. ​അ​നി​ത, എ​ന്‍.​കെ. വ​സ​ന്ത എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.