വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ല്‍ ഫ്ര​ണ്ട് ഓ​ഫീ​സ് സം​വി​ധാ​നം ന​ട​പ്പി​ലാ​ക്ക​ണം: കെ​ആ​ര്‍​ഡി​എ​സ്എ
Tuesday, November 12, 2019 12:18 AM IST
ക​ല്‍​പ്പ​റ്റ: വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ല്‍ ഫ്ര​ണ്ട് ഓ​ഫീ​സ് സം​വീ​ധാ​നം ന​ട​പ്പാ​ക്ക​ണ​മെ​ന്ന് കേ​ര​ള റ​വ​ന്യൂ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റ് സ്റ്റാ​ഫ് അ​സോ​സി​യേ​ഷ​ന്‍ വൈ​ത്തി​രി താ​ലൂ​ക്ക് സ​മ്മേ​ള​നം ആ​വ​ശ്യ​പ്പെ​ട്ടു. കെ​ആ​ര്‍​ഡി​എ​സ്എ സം​സ്ഥാ​ന ട്ര​ഷ​റ​ര്‍ എ​ച്ച്. വി​ന്‍​സ​ന്‍റ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്തു. താ​ലൂ​ക്ക് പ്ര​സി​ഡ​ന്‍റ് പി.​പി. റ​ഷീ​ദ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
താ​ലൂ​ക്ക് സെ​ക്ര​ട്ട​റി കെ. ​നൗ​ഷാ​ദ് പ്ര​വ​ര്‍​ത്ത​ന റി​പ്പോ​ര്‍​ട്ടും കെ​ആ​ര്‍​ഡി​എ​സ്എ സം​സ്ഥാ​ന ക​മ്മി​റ്റി​യം​ഗം കെ. ​ഷ​മീ​ര്‍ സം​ഘ​ട​നാ റി​പ്പോ​ര്‍​ട്ടും അ​വ​ത​രി​പ്പി​ച്ചു. ജോ​യി​ന്‍റ് കൗ​ണ്‍​സി​ല്‍ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​എ​ന്‍. മു​ര​ളീ​ധ​ര​ന്‍, കെ​ആ​ര്‍​ഡി​എ​സ്എ ജി​ല്ലാ സെ​ക്ര​ട്ട​റി പ്ര​തീ​ഷ് ബാ​ബു, പി.​എ​ന്‍. വി​നോ​ദ്, പി. ​സോ​ഫി​യ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.