യു​വ​തി​യു​ടെ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത മാ​റ്റ​ണം: മ​ഹി​ളാ കോ​ണ്‍​ഗ്ര​സ്
Tuesday, November 12, 2019 12:16 AM IST
ക​ല്‍​പ്പ​റ്റ: യു​വ​തി മ​രി​ച്ച സം​ഭ​വ​ത്തി​ല്‍ ഭ​ര്‍​ത്താ​വ് പ​രാ​തി ന​ല്‍​കി​യി​ട്ടും അ​ന്വേ​ഷ​ണം ന​ട​ത്തു​വാ​നോ ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​നോ പോ​ലീ​സും സ​ര്‍​ക്കാ​രും ത​യാ​റാ​വ​ത്ത​തി​ലെ ദു​രൂ​ഹ​ത മാ​റ്റ​ണ​മെ​ന്ന് മ​ഹി​ളാ കോ​ണ്‍​ഗ്ര​സ് ജി​ല്ലാ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു.
യു​വ​തി​യു​ടെ ഭ​ര്‍​ത്താ​വ് ഇ​ത് കൊ​ല​പാ​ത​ക​മാ​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​തി​ന്റെ പു​റ​കി​ല്‍ ജി​ല്ല​യി​ലെ ഉ​ന്ന​ത​നാ​യ രാ​ഷ്ട്രീ​യ നേ​താ​വി​ന്‍റെ പ​ങ്കി​നെ കു​റി​ച്ച് സം​ശ​യം ഉ​ന്ന​യി​ച്ച് എ​സ്പി അ​ട​ക്ക​മു​ള്ള​വ​ര്‍​ക്ക് പ​രാ​തി ന​ല്‍​കി​യി​ട്ടും പോ​ലീ​സ് ഉ​ദാ​സീ​ന​ത തു​ട​രു​ക​യാ​ണ്. നി​ര്‍​ധ​ന കു​ടും​ബ​ത്തി​ല്‍​പെ​ട്ട യു​വ​തി​യെ തൊ​ഴി​ല്‍ വാ​ഗ്ദാ​നം ന​ല്‍​കി പ​ല​സ്ഥ​ല​ത്തും കൊ​ണ്ട് പോ​യ​തും ഉ​ന്ന​ത രാ​ഷ്ട്രീ​യ നേ​താ​വി​ന്റെ ശ​ല്യ​ത്തെ തു​ര്‍​ന്ന് ഫോ​ണ്‍ അ​ട​ക്കം മാ​റ്റി​യ​താ​യും ഭ​ര്‍​ത്താ​വ് പ​രാ​തി​യി​ല്‍ പ​റ​ഞ്ഞി​ട്ടു​ണ്ട്.
അ​തി​നാ​ല്‍ മ​ര​ണ​ത്തി​ലെ ദു​രൂ​ഹ​ത മാ​റ്റി നി​ഷ്പ​ക്ഷ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും അ​ല്ലാ​ത്ത​പ​ക്ഷം പ്ര​ക്ഷോ​ഭ പ​രി​പാ​ടി​ക​ളി​ലേ​ക്ക് നി​ങ്ങേ​ണ്ടി വ​രു​മെ​ന്നും മ​ഹി​ള കോ​ണ്‍​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ചി​ന്ന​മ്മ ജോ​സ് പ​റ​ഞ്ഞു.

കാ​ടു​ക​ള്‍ വെ​ട്ടി​മാ​റ്റി

ഗൂ​ഡ​ല്ലൂ​ര്‍: ഗൂ​ഡ​ല്ലൂ​ര്‍ ബ​സ്‌സ്റ്റാ​ന്‍​ഡി​ന് പി​ന്‍​വ​ശ​ത്തെ കാ​ടു​ക​ള്‍ വെ​ട്ടി​മാ​റ്റു​ന്ന പ്ര​വൃ​ത്തി​ തു​ട​ങ്ങി. ത​മി​ഴ്‌​നാ​ട് ട്രാ​ന്‍​സ്‌​പോ​ര്‍​ട്ട് വ​കു​പ്പാ​ണ് കാ​ടു​ക​ള്‍ വെ​ട്ടി​മാ​റ്റു​ന്ന​ത്. ര​ണ്ട് വ​ര്‍​ഷം മു​മ്പ് 73 ല​ക്ഷം രൂ​പ ചെ​ല​വി​ട്ട് ബ​സ്റ്റാ​ന്‍​ഡി​ന് പി​റ​ക് വ​ശ​ത്ത് സം​ര​ക്ഷ​ണ ഭി​ത്തി നി​ര്‍​മി​ച്ചി​രു​ന്നു. ഈ ​മേ​ഖ​ല പൂ​ര്‍​ണ​മാ​യും കാ​ടു​മൂ​ടി കി​ട​ക്കു​ക​യാ​ണ്.