മെ​ഡി​ക്ക​ല്‍ കോ​ള​ജ്: വാ​ശി ഉ​പേ​ക്ഷി​ക്ക​ണമെന്ന്
Wednesday, October 23, 2019 12:07 AM IST
ക​ല്‍​പ്പ​റ്റ: കോ​ട്ട​ത്ത​റ വി​ല്ലേ​ജി​ല്‍ ച​ന്ദ്ര​പ്ര​ഭ ട്ര​സ്റ്റ് സൗ​ജ​ന്യ​മാ​യി വി​ട്ടു​കൊ​ടു​ത്ത ഭൂ​മി​യി​ല്‍​ത്ത​ന്നെ വ​യ​നാ​ട് ഗ​വ.​മെ​ഡി​ക്ക​ല്‍ കോ​ള​ജ് നി​ര്‍​മി​ക്ക​ണ​മെ​ന്ന ശാ​ഠ്യം ത​ത്പ​ര​ക​ക്ഷി​ക​ള്‍ വെ​ടി​യ​ണ​മെ​ന്നു കേ​ര​ള കോ​ണ്‍​ഗ്ര​സ്-എം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​ജെ. ദേ​വ​സ്യ ആ​വ​ശ്യ​പ്പെ​ട്ടു. പ്ര​കൃ​തി​ദു​ര​ന്ത​സാ​ധ്യ​ത​യു​ണ്ടെ​ന്ന വി​ദ​ഗ്ധാ​ഭി​പ്രാ​യം ക​ണ​ക്കി​ലെ​ടു​ത്താ​ണ് കോ​ട്ട​ത്ത​റ വി​ല്ലേ​ജി​ലെ ഭൂ​മി​യി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് നി​ര്‍​മി​ക്കേ​ണ്ടെ​ന്നു സ​ര്‍​ക്കാ​ര്‍ തീ​രു​മാ​നി​ച്ച​ത്. കോ​ള​ജി​നാ​യി ചേ​ലോ​ട് എ​സ്റ്റേ​റ്റി​ന്‍റെ ഭാ​ഗ​മാ​യ 50 ഏ​ക്ക​ര്‍ ഏ​റ്റെ​ടു​ക്കു​ന്ന​തി​നു ന​ട​പ​ടി​ക​ള്‍ പു​രോ​ഗ​തി​യി​ലാ​ണ്.
ഈ ​സ്ഥ​ലം നി​ര്‍​മാ​ണ​ത്തി​നു യോ​ജി​ച്ച​താ​ണെ​ന്നാ​ണ് പ​ഠ​ന​ത്തി​ല്‍ ക​ണ്ട​ത്. എ​വി​ടെ​യാ​ണെ​ങ്കി​ലും സ്ഥാ​പ​നം എ​ത്ര​യും വേ​ഗം യാ​ഥാ​ര്‍​ഥ്യ​മാ​ക്കു​ക​യാ​ണ് വേ​ണ്ട​ത്. അ​ക്വി​സി​ഷ​ന്‍ ന​ട​പ​ടി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി ഡി​സം​ബ​റി​ല്‍ ചേ​ലോ​ട് ഭൂ​മി​യി​ല്‍ ഡി​സം​ബ​റി​ല്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് നി​ര്‍​മാ​ണം തു​ട​ങ്ങു​മെ​ന്ന ആ​രോ​ഗ്യ​മ​ന്ത്രി​യു​ടെ പ്ര​സ്താ​വ​ന ആ​ശാ​വ​ഹ​മാ​ണ്. ക​ഴി​ഞ്ഞ യു​ഡി​എ​ഫ് സ​ര്‍​ക്കാ​രി​ന്റെ കാ​ല​ത്തു ധ​ന​മ​ന്ത്രി​യാ​യി​രു​ന്ന കെ.​എം. മാ​ണി ബ​ജ​റ്റി​ല്‍ പ്ര​ഖ്യാ​പി​ച്ച മെ​ഡി​ക്ക​ല്‍ കോ​ള​ജു​ക​ളി​ല്‍ ഒ​ന്നാ​ണ് വ​യ​നാ​ട്ടി​ലേ​ത്. മ​റ്റി​ട​ങ്ങ​ളി​ല്‍ നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​കു​ക​യോ അ​ന്തി​മ​ഘ​ട്ട​ത്തി​ലോ ആ​ണ്. വ​യ​നാ​ട്ടി​ല്‍ പ്ര​വൃ​ത്തി തു​ട​ങ്ങി​യ​തു​പോ​ലു​മി​ല്ല. പാ​വ​പ്പെ​ട്ട​വ​ര്‍​ക്കു എ​ളു​പ്പം എ​ത്തി​പ്പെ​ടാ​ന്‍ ക​ഴി​യു​ന്നി​ട​ത്തു മെ​ഡി​ക്ക​ല്‍ കോ​ള​ജ് നി​ര്‍​മി​ക്കു​ന്ന​താ​ണ് അ​ഭി​കാ​മ്യ​മെ​ന്നും ദേ​വ​സ്യ പ​റ​ഞ്ഞു.