കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​നെ​ത്തി​ച്ച പ്ര​തി പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ട്ടു
Monday, October 21, 2019 11:34 PM IST
താ​മ​ര​ശേ​രി: കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കാ​നെ​ത്തി​ച്ച ക​സ്റ്റ​ഡി പ്ര​തി പോ​ലീ​സി​നെ അ​ക്ര​മി​ച്ച് ര​ക്ഷ​പ്പെ​ട്ടു. ഉ​ച്ച​യ്ക്കു​ ഒ​ന്ന​ര​യോ​ടെ കോ​ട​ഞ്ചേ​രി പോ​ലീ​സ് താ​മ​ര​ശേ​രി മു​ന്‍​സി​ഫ് കോ​ട​തി​യി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന അ​ടി​പി​ടി​ക്കേ​സി​ലെ പ്ര​തി നി​ഷാ​ദ് ആ​ണ് കോ​ട​തി വ​ള​പ്പി​ല്‍ പോ​ലീ​സി​നെ ആ​ക്ര​മി​ച്ച് ക​ട​ന്ന​ത്.

ഇ​യാ​ള്‍​ക്കെ​തി​രേ പോ​ലീ​സി​നെ അ​ക്ര​മി​ച്ച് ക​ട​ന്നു​ക​ള​ഞ്ഞ​തി​ന് താ​മ​ര​ശേ​രി പോ​ലീ​സ് കേ​സെ​ടു​ത്ത് തെ​ര​ച്ചി​ല്‍ തു​ട​ങ്ങി.