വൈ​എം​സി​എ ഭ​ക്തി​ഗാ​ന മ​ത്സ​രം ന​ട​ത്തി
Monday, October 21, 2019 11:31 PM IST
പു​ല്‍​പ്പ​ള്ളി: വൈ​എം​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ പ്ര​ണാ​മം 2019 ന്‍റെ ​ഭാ​ഗ​മാ​യി ശ​തോ​ത്ത​ര ജു​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് പു​ല്‍​പ്പ​ള്ളി വൈ​എം​സി​എ​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ക്രി​സ്ത്യ​ന്‍ ഭ​ക്തി​ഗാ​ന മ​ത്സ​ര​വും കു​ടും​ബ സം​ഗ​മ​വും ന​ട​ത്തി.

ഭ​ക്തി​ഗാ​ന മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ​മ്മാ​നം വൈ​എം​സി​എ സ്ഥാ​പ​ക സെ​ക്ര​ട്ട​റി ഫാ.​ടി.​പി. മാ​ത്യൂ​സ് തി​ണ്ടി​യ​ത്ത് കോ​ര്‍ എ​പ്പി​സ്‌​കോ​പ്പയുടെസ്മ​ര​ണാ​ര്‍​ത്ഥം ഏ​ര്‍​പ്പെ​ടു​ത്തി​യ 10001 രൂ​പ​യും എ​വ​ര്‍​റോ​ളിം​ഗ് ട്രോ​ഫി​യും പാ​ടി​ച്ചി​റ സെ​ന്‍റ് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി ടീ​ം കരസ്ഥമാക്കി. ര​ണ്ടാം സ​മ്മാ​നം വൈ​എം​സി​എ എ​ക്യു​മെ​നി​ക്ക​ല്‍ ചെ​യ​ര്‍​മാ​നും മാ​ധ്യ​മ പ്ര​വ​ര്‍​ത്ത​ക​നു​മാ​യി​രു​ന്ന ടി.​സി. ജോ​ര്‍​ജ് തേ​ക്കും​മൂ​ട്ടി​ലി​ന്‍റെ സ്മാ​ര​ണാ​ര്‍​ത്ഥം 5001 രൂ​പ​യും എ​വ​ര്‍​റോ​ളിം​ഗ് ട്രോ​ഫി​യും പെ​രി​ക്ക​ല്ലൂ​ര്‍ സെ​ന്‍റ്് തോ​മ​സ് ഫൊ​റോ​ന പ​ള്ളി ടീ​മും മൂ​ന്നാം സ​മ്മാ​നം വൈ​എം​സി​എ​യു​ടെ വി​ദ്യാ​ര്‍​ഥി സം​ഘ​ട​ന ഹൈ ​വൈ ഭാ​ര​വാ​ഹി​യാ​യി​രു​ന്ന പ്ര​ശാ​ന്ത് ചാ​ക്കോ എ​ട​ക്കു​ടി​യു​ടെ സ്മാ​രാ​ണ​ര്‍​ത്ഥം ഏ​ര്‍​പ്പെ​ടു​ത്തി​യ 3001 രൂ​പ​യും ആ​ടി​ക്കൊ​ല്ലി സെ​ന്‍റ്് സെ​ബാ​സ്റ്റ്യ​ന്‍​സ് പ​ള്ളി ടീ​മും വി​ജ​യി​ക​ളാ​യി.

കു​ടും​ബ സം​ഗ​മം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് കെ.​ബി. ന​സീ​മ ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​ബി പൂ​ക്കു​മ്പേ​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡന്‍റ് ടി.​എ​സ്. ദി​ലീ​പ് കു​മാ​ര്‍, പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ജെ. പോ​ള്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് അം​ഗം വ​ര്‍​ഗീ​സ് മു​രി​യ​ന്‍​കാ​വി​ല്‍, മ​ത്താ​യി ആ​തി​ര, ബി​ജു തി​ണ്ടി​യ​ത്ത്, ബെ​ന്നി അ​മ​രി​ക്കാ​ട്ട്, ബ്രി​ജേ​ഷ് കാ​ട്ടാം​കോ​ട്ടി​ല്‍, ബേ​ബി തി​ണ്ടി​യ​ത്ത്, ബാ​ബു പ്ര​ണ​വം എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.