ഭ​ക്ഷ്യ കാ​ര്‍​ഷി​ക പു​രാ​വ​സ്തു പ്ര​ദ​ര്‍​ശ​ന​വും ശി​ല്പ​ശാ​ല​യും 23 മു​ത​ല്‍
Monday, October 21, 2019 11:31 PM IST
ക​ല്‍​പ്പ​റ്റ: കോ​ട്ട​ത്ത​റ സെ​ന്‍റ് ആ​ന്‍റണീ​സ് യു​പി സ്‌​കൂ​ളി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 23 മു​ത​ല്‍ 25 വ​രെ 'ഞാ​റ്റു​വേ​ല' എ​ന്ന പേ​രി​ല്‍ ഭ​ക്ഷ്യ കാ​ര്‍​ഷി​ക പു​രാ​വ​സ്തു പ്ര​ദ​ര്‍​ശ​ന​വും ശി​ല്പ​ശാ​ല​യും ന​ട​ത്തു​മെ​ന്ന്്‍ അ​ധി​കൃ​ത​ര്‌ അ​റി​യി​ച്ചു. അ​ക്കാ​ദ​മി​ക മി​ക​വ്, വി​ദ്യാ​ല​യ മി​ക​വ് എ​ന്ന ല​ക്ഷ്യ​വു​മാ​യി ന​ട​ത്തു​ന്ന പ​രി​പാ​ടി​യു​ടെ മൂ​ന്ന് ദി​വ​സ​വും ഭ​ക്ഷ്യ​കാ​ര്‍​ഷി​ക പു​രാ​സ്തു​ക്ക​ളു​ടെ പ്ര​ദ​ര്‍​ശ​ന​മു​ണ്ടാ​കും.

നാ​ളെ ഉ​ച്ച​യ്ക്ക് ശേഷം ര​ണ്ടി​ന് കാ​ര്‍​ഷി​ക വി​ജ്ഞാ​ന വീ​ഡി​യോ പ്ര​ദ​ര്‍​ശ​ന​വും തു​ട​ര്‍​ന്ന് വൈ​ത്തി​രി ഉ​പ​ജി​ല്ല​യി​ലെ വി​ദ്യാ​ല​യ​ങ്ങ​ളി​ലെ എ​ല്‍​പി, യു​പി സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥിക​ള്‍​ക്കാ​യി കാ​ര്‍​ഷി​ക വി​ജ്ഞാ​ന ക്വി​സ് മ​ത്സ​ര​വും ന​ട​ത്തും. 24ന് ​ഉ​ച്ച​യ്ക്ക് 12ന് ​വെ​ങ്ങ​പ്പ​ള്ളി, കോ​ട്ട​ത്ത​റ, ത​രി​യോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ലെ മി​ക​ച്ച ക​ര്‍​ഷ​ക​രു​മാ​യു​ള്ള അ​ഭി​മു​ഖം ന​ട​ക്കും.

1.30ന് ​ഗോ​ത്ര ഫെ​സ്റ്റി​ന്‍റെ ഉ​ദ്ഘാ​ട​നം സി.​കെ. ശ​ശീ​ന്ദ്ര​ന്‍ എം​എ​ല്‍​എ നി​ര്‍​വ​ഹി​ക്കും. സ്‌​കൂ​ള്‍ മാ​നേ​ജ​ര്‍ ഫാ.​സെ​ബാ​സ്റ്റ്യ​ന്‍ ഇ​ല​വ​ന​പ്പാ​റ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്് പി.​എം. നാ​സ​ര്‍ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. കോ​ര്‍​പ്പ​റേ​റ്റ് മാ​നേ​ജ​ര്‍ ഫാ.​ജോ​ണ്‍ പി. ​ജോ​ര്‍​ജ് പൊ​ന്‍​പാ​റ​യി​ല്‍ മി​ക​ച്ച ക​ര്‍​ഷ​ക​രെ ആ​ദ​രി​ക്കും.

25ന് ​ഉ​ച്ച​യ്ക്ക് 1.30ന് ഭ​ക്ഷ്യ​യോ​ഗ്യ​മാ​യ ഇ​ല​ക​ളു​ടെ ശേ​ഖ​ര​ണ​വും പ്ര​ദ​ര്‍​ശ​ന മ​ത്സ​ര​വും ന​ട​ക്കും. സ​മാ​പ​ന പ​രി​പാ​ടി വെ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ പി. ​ഉ​സ്മാ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.

പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ജെ​സി ജോ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. വി​ദ്യാ​രം​ഗം ക​ലാ​സാ​ഹി​ത്യ​വേ​ദി ക​ഥാ​ര​ച​നാ മ​ത്സ​ര​ത്തി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യ കെ.​ആ​ര്‍. ര​ഞ്ചി​ത​ക്കു​ള്ള ഉ​പ​ഹാ​രം വാ​ള​ല്‍ യു​പി സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ മ​ധു എ​സ്. ന​മ്പൂ​തി​രി സ​മ​ര്‍​പ്പി​ക്കും.

വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ സ്‌​കൂ​ള്‍ ഹെ​ഡ്മാ​സ്റ്റ​ര്‍ ബെ​ന്നി ആ​ന്‍റ​ണി, വാ​ര്‍​ഡ് മെ​ംബര്‍ ജി​നി അ​റ​ക്കാ​പ​റ​മ്പി​ല്‍, സീ​നി​യ​ര്‍ അ​സി​സ്റ്റ​ന്‍റ് ടി.​എ. ജെ​യ്‌​സ​ണ്‍, പി​ടി​എ പ്ര​സി​ഡ​ന്‍റ് വി​ന്‍​സെ​ന്‍റ് പാ​റ​യി​ല്‍, സ്‌​കൂ​ള്‍ ലീ​ഡ​ര്‍ ക്ലെ​ന്‍റ് ജോ​ഷി, മ​ദ​ര്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് ഷാ​ന്‍റി ത​ങ്ക​ച്ച​ന്‍, മ​ണി​യ​ന്‍ ഒ​രു​വു​മ്മ​ല്‍ എ​ന്നി​വ​ര്‍ പ​ങ്കെ​ടു​ത്തു.