ഗ​ണി​ത​ശാ​സ്ത്ര മേ​ള : ത​രി​യോ​ട് നി​ര്‍​മ​ല ഹൈ​സ്‌​കൂ​ള്‍ ചാ​മ്പ്യ​ന്‍​മാ​ര്‍
Monday, October 21, 2019 11:31 PM IST
മാ​ന​ന്ത​വാ​ടി: ജി​ല്ലാ ശാ​സ്ത്ര​മേ​ള പൂർത്തിയായപ്പോള്‌ 79 പോ​യി​ന്‍റുമായിനി​ര്‍​മ​ല ഹൈ​സ്‌​കൂ​ള്‍ ത​രി​യോ​ട് ചാ​മ്പ്യ​ന്‍​മാ​രാ​യി. 66 പോയിന്‍റുമായി ബത്തേരി അ​സം​പ്ഷ​ന്‍ ഹൈ​സ്‌​കൂ​ളും 35 പോ​യി​ന്‍റുമാ​യി ന​ട​വ​യ​ല്‍ സെ​ന്‍റ് തോ​മ​സ് ഹൈ​സ്‌​കൂ​ളും യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി.

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ 76 പോ​യി​ന്‍റു​മാ​യി പി​ണ​ങ്ങോ​ട് ഡ​ബ്ല്യു​ഒ​എ​ച്ച്എ​സ്എ​സ് ചാ​മ്പ്യ​ന്‍​മാ​രാ​യി. 74 പോ​യി​ന്‍റു​മാ​യി എ​സ്എ​ച്ച്എ​സ്എ​സ് ദ്വാ​ര​ക ര​ണ്ടാം സ്ഥാ​നം നേ​ടി. 62 പോ​യി​ന്‍റ് നേടിയ ജി​എ​ച്ച്എ​സ്എ​സ് മീ​ന​ങ്ങാ​ടിക്കാണ് മൂ​ന്നാം സ്ഥാ​നം.

പ്ര​വൃ​ത്തി പ​രി​ച​യ​മേ​ള​യു​ടെ മ​ത്സ​ര​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​പ്പോ​ള്‍ ഹൈ​സ്‌​കൂ​ള്‍ വി​ഭാ​ഗ​ത്തി​ല്‍ നി​ര്‍​മ്മ​ല ഹൈ​സ്‌​കൂ​ള്‍ ത​രി​യോ​ട്, ഫാ.​ജി​കെ​എം​എ​ച്ച്എ​സ് ക​ണി​യാ​രം, അ​സം​പ്ഷ​ന്‍ എ​ച്ച്എ​സ് ബ​ത്തേ​രി എ​ന്നി​വ​ര്‍ യ​ഥാ​ക്ര​മം ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ള്‍ നേ​ടി.

ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി വി​ഭാ​ഗ​ത്തി​ല്‍ മു​ള്ള​ന്‍​കൊ​ല്ലി സെ​ന്‍റ് മേ​രീ​സ് എ​ച്ച്എ​സ്എ​സ് ഒ​ന്നാം സ്ഥാ​ന​വും എ​സ്എ​ന്‍​എ​ച്ച്എ​സ്എ​സ് പൂ​താ​ടി ര​ണ്ടാം​സ്ഥാ​ന​വും ജി​വി​എ​ച്ച്എ​സ്എ​സ് മാ​ന​ന്ത​വാ​ടി മൂ​ന്നാം സ്ഥാ​ന​വും നേ​ടി.