ബ​സി​ടി​ച്ച് കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര​ന് പ​രി​ക്ക്
Monday, October 21, 2019 11:29 PM IST
ഗൂ​ഡ​ല്ലൂ​ര്‍: സ​ര്‍​ക്കാ​ര്‍ ബ​സി​ടി​ച്ച് കാ​ല്‍​ന​ട യാ​ത്ര​ക്കാ​ര​ന് പ​രി​ക്കേ​റ്റു. കോ​ത്ത​ഗി​രി നേ​താ​ജി ന​ഗ​ര്‍ സ്വ​ദേ​ശി അ​റു​മു​ഖം (50) ആ​ണ് പ​രി​ക്കേ​റ്റ​ത്. ഇ​യാ​ളെ കോ​യ​മ്പ​ത്തൂ​ര്‍ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‌ പ്ര​വേ​ശി​പ്പി​ച്ചു. കോ​ത്ത​ഗി​രി​യി​ല്‍ നി​ന്ന് ചു​ണ്ട​ട്ടി ഗ്രാ​മ​ത്തി​ലേ​ക്ക് പോ​കു​ക​യാ​യി​രു​ന്ന ബ​സാ​ണ് ഇ​യാ​ളെ ഇ​ടി​ച്ച​ത്. കാ​മ​രാ​ജി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്.