സ​ബ്‌​സി​ഡി നി​ര​ക്കി​ല്‍ കാ​ര്‍​ഷി​ക യ​ന്ത്ര​ങ്ങ​ള്‍ സ്വ​ന്ത​മാ​ക്കാ​ന്‍ അ​വ​സ​രം
Sunday, October 20, 2019 11:59 PM IST
ക​ല്‍​പ്പ​റ്റ: കേ​ന്ദ്ര സം​സ്ഥാ​ന സ​ര്‍​ക്കാ​രു​ക​ള്‍ സം​യു​ക്ത​മാ​യി ന​ട​പ്പാ​ക്കു​ന്ന ന​ട​പ്പു​വ​ര്‍​ഷ​ത്തെ കാ​ര്‍​ഷി​ക യ​ന്ത്ര​വ​ല്‍​ക്ക​ര​ണ ഉ​പ​പ​ദ്ധ​തി​യി​ലൂ​ടെ (എ​സ്എം​എ​എം) കാ​ടു​വെ​ട്ട് യ​ന്ത്രം മു​ത​ല്‍ കൊ​യ്ത്തു​മെ​തി​യ​ന്ത്രം വ​രെ​യു​ള്ള കാ​ര്‍​ഷി​ക​യ​ന്ത്ര​ങ്ങ​ളും ഉ​പ​ക​ര​ണ​ങ്ങ​ളും 40 മു​ത​ല്‍ 80 ശ​ത​മാ​നം വ​രെ സ​ബ്‌​സി​ഡി​യോ​ടെ സ്വ​ന്ത​മാ​ക്കു​ന്ന​തി​ന് ക​ര്‍​ഷ​ക​ര്‍​ക്കും ക​ര്‍​ഷ​ക​ത്തൊ​ഴി​ലാ​ഴി​ക​ള്‍​ക്കും ക​ര്‍​ഷ​ക ഗ്രൂ​പ്പു​ക​ള്‍​ക്കും സം​രം​ഭ​ക​ര​ക്കും ഇ​പ്പോ​ള്‍ ഓ​ണ്‍​ലൈ​ന്‍ വ​ഴി അ​പേ​ക്ഷി​ക്കാം.
ര​ജി​സ്‌​ട്രേ​ഷ​ന്‍, യ​ന്ത്ര​ങ്ങ​ള്‍​ക്കു വേ​ണ്ടി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്ക​ല്‍, ഡീ​ല​ര്‍​മാ​രെ തെ​ര​ഞ്ഞെ​ടു​ക്ക​ല്‍, അ​പേ​ക്ഷ​യു​ടെ ത​ല്‍​സ്ഥി​തി അ​റി​യ​ല്‍, സ​ബ്‌​സി​ഡി ല​ഭി​ക്ക​ല്‍ എ​ന്നി​ങ്ങ​നെ പ​ദ്ധ​തി​യു​ടെ എ​ല്ലാ ഘ​ട്ട​ങ്ങ​ളും ഓ​ണ്‍​ലൈ​ന്‍ ആ​യി സം​വി​ധാ​നം ചെ​യ്തി​രി​ക്കു​ന്ന​തി​നാ​ല്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് ഇ​ക്കാ​ര്യ​ങ്ങ​ള്‍​ക്കാ​യി സ​ര്‍​ക്കാ​ര്‍ ഓ​ഫീ​സു​ക​ള്‍ ക​യ​റി​യി​റ​ങ്ങേ​ണ്ട​തി​ല്ല. പ​ദ്ധ​തി​യി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന നി​ര്‍​മ്മാ​താ​ക്ക​ളി​ല്‍ നി​ന്നും വി​ത​ര​ണ​ക്കാ​രി​ല്‍ നി​ന്നും താ​ത്പര്യ​മു​ള്ള യ​ന്ത്രം വി​ല​പേ​ശി സ്വ​ന്ത​മാ​ക്കു​വാ​നും ഈ ​പ​ദ്ധ​തി​യി​ല്‍ ഗു​ണ​ഭോ​ക്താ​ക്ക​ള്‍​ക്ക് അ​വ​സ​രം ല​ഭി​ക്കും. നി​ര്‍​മാ​താ​ക്ക​ള്‍​ക്കും വി​ത​ര​ണ​ക്കാ​ര്‍​ക്കും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കു​ന്ന​തി​ന് ഇ​പ്പോ​ള്‍ അ​പേ​ക്ഷി​ക്കാം.
പ​ദ്ധ​തി​യു​ടെ വി​ശ​ദാം​ശ​ങ്ങ​ളും ര​ജി​സ്റ്റ​ര്‍ ചെ​യ്ത് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നും agrimachinery.nic.in എ​ന്ന വെ​ബ്‌​സൈ​റ്റ് സ​ന്ദ​ര്‍​ശി​ക്ക​ണം. ആ​ദ്യം അ​പേ​ക്ഷി​ക്കു​ന്ന​വ​ര്‍​ക്ക് ആ​ദ്യം എ​ന്ന രീ​തി​യി​ല്‍ ആ​ണ് ആ​നു​കൂ​ല്യ​ങ്ങ​ള്‍ ല​ഭ്യ​മാ​ക്കു​ന്ന​ത്. പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​നി​വാ​ര​ണ​ങ്ങ​ള്‍​ക്കും സ​ഹാ​യ​ങ്ങ​ള്‍​ക്കും വ​യ​നാ​ട് ജി​ല്ല​യി​ലെ കൃ​ഷി​ഭ​വ​നു​ക​ളി​ലോ, ക​ണി​യാ​മ്പ​റ്റ മി​ല്ല്മു​ക്കി​ലു​ള്ള കൃ​ഷി അ​സി​സ്റ്റ​ന്‍റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് കാ​ര്യാ​ല​യ​ത്തി​ലോ ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 04936 284747, 9383347192.