എ​ന്‍​എ​സ്എ​സ് മാ​തൃ​ക ഹ​രി​ത​ഗ്രാ​മം പ​ദ്ധ​തി പ്ര​ഖ്യാ​പി​ച്ചു
Sunday, October 20, 2019 11:55 PM IST
ക​ല്‍​പ്പ​റ്റ: സ​മ​ഗ്ര​മാ​യ സ​ന്ന​ദ്ധ​പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ സ്വ​യം ശാ​ക്തീ​ക​രി​ക്ക​പ്പെ​ടു​തി​നാ​യി ഹ​യ​ര്‍​സെ​ക്ക​ന്‍​ഡ​റി നാ​ഷ​ണ​ല്‍ സ​ര്‍​വീ​സ് സ്‌​കീം തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ന്ന മാ​തൃ​ക ഹ​രി​ത​ഗ്രാ​മം പ​ദ്ധ​തി പ്ര​ഖ്യാ​പ​നം ന​ട​ന്നു. ക​ല്‍​പ്പ​റ്റ ക്ല​സ്റ്റ​റി​ന്‍റെ മാ​തൃ​ക ഹ​രി​ത​ഗ്രാ​മ​മാ​യി മു​നി​സി​പ്പാ​ലി​റ്റി​യി​ലെ ഏ​ഴാം വാ​ര്‍​ഡി​നെ പ്ര​ഖ്യാ​പി​ച്ചു. മു​നി​സി​പ്പ​ല്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ സ​നി​ത ജ​ഗ​ദീ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു.
ന​ഗ​ര​സ​ഭ ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ടി. ​മ​ണി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വാ​ര്‍​ഡ് കൗ​ണ്‍​സി​ല​ര്‍ സു​രേ​ഷ് കു​മാ​ര്‍, എ​സ്‌​കെ​എം​ജെ സ്‌​കൂ​ള്‍ പി​ടി​എ പ്ര​സി​ഡ​ന്‍റ് പി.​സി. നൗ​ഷാ​ദ്, വൈ​സ് പ്ര​സി​ഡ​ന്‍റ്് കെ.​സി. ഷാ​ജു, എ​ന്‍​എ​സ്എ​സ് ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ.​എ​സ്. ശ്യാ​ല്‍, പെ​ര്‍​ഫോ​മ​ന്‍​സ് അ​സൈ​ന്‍​മെ​ന്റ് ക​മ്മി​റ്റി അം​ഗം എ. ​ഹ​രി, പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ വി.​ജി. വി​ശ്വേ​ഷ്, ഇ.​വി. ബാ​ബു, വോ​ള​ണ്ടി​യ​ര്‍ ലീ​ഡ​ര്‍ എം.​ബി. അ​ഞ്ജ​ന എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.
ക​ല്‍​പ്പ​റ്റ ക്ല​സ്റ്റ​റി​ലെ​പ​തി​നൊ​ന്ന് സ്‌​കൂ​ളി​ലെ യൂ​ണി​റ്റു​ക​ള്‍ മാ​സ​ത്തി​ലൊ​രി​ക്ക​ല്‍ ഈ ​ഗ്രാ​മ​ത്തി​ല്‍ സ​ന്ദ​ര്‍​ശ​നം ന​ട​ത്തി ഖ​ര​മാ​ലി​ന്യ സം​സ്‌​ക​ര​ണം, ഹ​രി​ത​ച​ട്ട​പാ​ല​നം, ഭ​ക്ഷ്യ സ്വ​യം​പ​ര്യാ​പ്ത​ത, ത​ണ്ണീ​ര്‍​ത​ട​സം​ര​ക്ഷ​ണം ഔ​ഷ​ധ​ത്തോ​ട്ട​നി​ര്‍​മാ​ണം, ഉ​പ​ജീ​വ​ന​ത്തി​ന് ആ​വ​ശ്യ​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളൊ​രു​ക്ക​ല്‍, ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി​ക​ള്‍ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കും.