അ​ങ്ക​ണ​വാ​ടി​ക​ള്‍​ക്കു പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ ന​ല്‍​കി
Sunday, October 20, 2019 11:55 PM IST
സു​ല്‍​ത്താ​ന്‍ ബ​ത്തേ​രി: താ​ലൂ​ക്കി​ലെ 10 അ​ങ്ക​ണ​വാ​ടി​ക​ള്‍​ക്കു ശ്രേ​യ​സ് പ​ഠ​നോ​പ​ക​ര​ണ​ങ്ങ​ള്‍ വി​ത​ര​ണം ചെ​യ്തു. നൂ​ല്‍​പ്പു​ഴ പൊ​ന്‍​കു​ഴി​യി​ല്‍ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്റ് കെ. ​ശോ​ഭ​ന്‍​കു​മാ​ര്‍ വി​ത​ര​ണം നി​ര്‍​വ​ഹി​ച്ചു. ആ​രോ​ഗ്യ-​വി​ദ്യാ​ഭ്യാ​സ സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ ബാ​ല​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ശ്രേ​യ​സ് എ​ക്‌​സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ര്‍ ഫാ.​ബെ​ന്നി ഇ​ട​യ​ത്ത് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ബം​ഗ​ളൂ​രു യു​ണൈ​റ്റ​ഡ്‌​വേ സീ​നി​യ​ര്‍ പ്രോ​ഗ്രാം മാ​നേ​ജ​ര്‍ മ​ഹേ​ഷ്, ശ്രേ​യ​സ് പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ ശ​ശി​കു​മാ​ര്‍,സു​രേ​ന്ദ്ര​ന്‍,നാ​രാ​യ​ണ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. സ്‌​കൂ​ള്‍ ശാ​സ്ത്ര​മേ​ള​യി​ല്‍ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച ജ​ഗ​ന​ന്ദ​യെ അ​നു​മോ​ദി​ച്ചു.