വ​യ​നാ​ട് ആ​ദി​വാ​സി സാ​ക്ഷ​ര​താ മൂ​ന്നാം​ഘ​ട്ട സ​ര്‍​വേ​യ്ക്ക് ആ​വേ​ശ​ക​ര​മാ​യ തു​ട​ക്കം
Sunday, October 20, 2019 11:55 PM IST
ക​ല്‍​പ്പ​റ്റ: സം​സ്ഥാ​ന സാ​ക്ഷ​ര​താ മി​ഷ​ന്‍ വ​യ​നാ​ട് ജി​ല്ല​യി​ല്‍ ന​ട​പ്പി​ലാ​ക്കു​ന്ന സ​മ്പൂ​ര്‍​ണ ആ​ദി​വാ​സി സാ​ക്ഷ​ര​താ പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി ഓ​രോ ഊ​രി​ലെ​യും നി​ര​ക്ഷ​ര​രെ ക​ണ്ടെ​ത്താനു​ള്ള ജ​ന​കീ​യ സ​ര്‍​വേ ആ​രം​ഭി​ച്ചു.

സ​ര്‍​വേ​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം വേ​ങ്ങ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത് ഓ​ട​മ്പീ​പോ​യ്യി​ല്‍ കോ​ള​നി​യി​ല്‍ സി.​കെ. ശ​ശീ​ന്ദ്ര​ന്‍ എം​എ​ല്‍​എ സ​ര്‍​വേ ഫോം ​ക​റു​പ്പി അ​മ്മ​യി​ല്‍ നി​ന്നും വി​വ​ര​ങ്ങ​ള്‍ ശേ​ഖ​രി​ച്ചു​കൊ​ണ്ട് നി​ര്‍​വ​ഹി​ച്ചു.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ സ്ഥി​രം സ​മി​തി അം​ഗം എ. ​ദേ​വ​കി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. നാ​സ​ര്‍, സം​സ്ഥാ​ന സാ​ക്ഷ​ര​ത മി​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്റ്റ​ര്‍ സ​ന്ദീ​പ് ച​ന്ദ്ര​ന്‍, ജി​ല്ലാ സാ​ക്ഷ​ര​താ മി​ഷ​ന്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ നി​ര്‍​മ​ല റേ​ച്ച​ല്‍ ജോ​യ്, അ​സി​സ്റ്റ​ന്‍റ് കോ​ ഒാര്‍​ഡി​നേ​റ്റ​ര്‍ ടി.​വി. ശ്രീ​ജ​ന്‍, പി.​വി. ജാ​ഫ​ര്‍, പ​ഞ്ചാ​യ​ത്ത് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ സ​ദാ​ന​ന്ദ​ന്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

ബ്ലോ​ക്ക് ത​ല ഉ​ദ്ഘാ​ട​ന​ങ്ങ​ള്‍ മാ​ന​ന്ത​വാ​ടി തി​രു​നെ​ല്ലി കു​ളി​ര്‍​മാ​വ് കോ​ള​നി​യി​ല്‍ ഒ.​ആ​ര്‍. കേ​ളു എം​എ​ല്‍​എ​യും ബ​ത്തേ​രി​യി​ല്‍ മീ​ന​ങ്ങാ​ടി നാ​ട്ടു​കാ​ണി​കു​ന്ന് കോ​ള​നി​യി​ല്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് മെ​ംബര്‍ ലി​സി തോ​മ​സും നി​ര്‍​വ​ഹി​ച്ചു. എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും വാ​ര്‍​ഡു​ക​ളി​ലും ഊ​രു​ക​ളി​ലും സ​ര്‍​വേ ഫോം ​വി​ത​ര​ണം ഉ​ദ്ഘാ​ട​നം ന​ട​ന്നു.

ജ​ന​കീ​യ​മാ​യി ന​ട​ക്കു​ന്ന സ​ര്‍​വേ​യി​ല്‍ വാ​ര്‍​ഡ് മെ​മ്പ​ര്‍​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ഓ​രോ ഊ​രി​ലെ​യും നി​ര​ക്ഷ​ര​രെ ക​ണ്ടെ​ത്തു​വാ​ന്‍ ട്രൈ​ബ​ല്‍ പ്രൊ​മോ​ട്ട​ര്‍​മാ​ര്‍, കു​ടും​ബ​ശ്രീ ആ​നി​മേ​റ്റ​ര്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​ര്‍, കു​ടും​ബ​ശ്രീ പ്ര​വ​ര്‍​ത്ത​ക​ര്‍, മെ​ന്റ​ര്‍ അ​ധ്യാ​പ​ക​ര്‍, മേ​റ്റ്മാ​ര്‍, ആ​ശ​വ​ര്‍​ക്ക​ര്‍​മാ​ര്‍, അങ്കണവാ​ടി ടീ​ച്ച​ര്‍​മാ​ര്‍, ഇ​ന്‍​സ്ട്ര​ക്ട​ര്‍​മാ​ര്‍, പേ​ര്‍​ക്മാ​ര്‍ തു​ട​ങ്ങി 3500 ല്‍ ​പ​രം അം​ഗ​ങ്ങ​ള്‍ ഉ​ണ്ട്. മു​ന്നൊ​രു​ക്ക​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി ജി​ല്ലാ ത​ല, പ​ഞ്ചാ​യ​ത്ത് ത​ല, വാ​ര്‍​ഡ് ത​ല സം​ഘാ​ട​ക സ​മി​തി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കി​യി​ട്ടു​ണ്ട്. 2000 ത്തില്‌ ​പ​രം ഊ​രു​ക​ളി​ലാ​യി അ​വ​ശേ​ഷി​ക്കു​ന്ന എ​ല്ലാവ​രെ​യും സാ​ക്ഷ​ര​രാ​ക്കു​ക​യാ​ണ് ല​ക്ഷ്യം.