ജില്ലാ പഞ്ചായത്ത് ജീ​വ​നം പ​ദ്ധ​തി: ദ​മാം കെഎം​സി​സി അ​ഞ്ചു ല​ക്ഷം ന​ൽ​കും
Saturday, October 19, 2019 11:56 PM IST
ക​ൽ​പ്പ​റ്റ:​വൃ​ക്ക​രോ​ഗി​ക​ൾ​ക്കു ചി​കി​ത്സാ​സ​ഹാ​യം ന​ൽ​കു​ന്ന​തി​നു ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ന​ട​പ്പി​ലാ​ക്കു​ന്ന ജീ​വ​നം പ​ദ്ധ​തി​യി​ലേ​ക്കു ദ​മാം കെഎം​സി​സി വ​യ​നാ​ട് സി.​എ​ച്ച് സെ​ന്‍റ​ർ മു​ഖേ​ന അ​ഞ്ചു ല​ക്ഷം രൂ​പ ന​ൽ​കും. ഈ ​തു​ക​യ്ക്കു​ള്ള ചെ​ക്ക് ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞു 2.30നു ​എം.​സി. ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ന​ട​ത്തു​ന്ന ച​ട​ങ്ങി​ൽ പാ​ണ​ക്കാ​ട് സ​യ്യി​ദ് മു​ന​വ​റ​ലി ശി​ഹാ​ബ് ത​ങ്ങ​ൾ കൈ​മാ​റും.​

സി.​എ​ച്ച്. സെ​ന്‍റ​ർ ചെ​യ​ർ​മാ​ൻ പ​യ​ന്തോ​ത്ത് മൂ​സ ഹാ​ജി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ഇ.​ടി. മു​ഹ​മ്മ​ദ്ബ​ഷീ​ർ എം​പി, എം​എ​ൽ​എ​മാ​രാ​യ സി. ​മ​മ്മൂ​ട്ടി, കെ.​എം. ഷാ​ജി, മു​സ്ലിം​ലീ​ഗ് ജി​ല്ലാ നേ​താ​ക്ക​ളാ​യ പി.​പി.​എ. ക​രീം, കെ.​കെ. അ​ഹ​മ്മ​ദ്, എം.​എ. മു​ഹ​മ്മ​ദ് ജ​മാ​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.
കൂ​ടെ ഹൃ​ദ​യ​പൂ​ർ​വം എ​ല്ലാ മു​ഖ​ങ്ങ​ളി​ലും ചി​രി പ​ട​ര​ട്ടെ എ​ന്ന പ്ര​മേ​യ​വു​മാ​യി ദ​മാം ക​ഐം​സി​സി വ​യ​നാ​ട് ഘ​ട​കം സ​മാ​ഹ​രി​ച്ച തു​ക​യാ​ണ് ജീ​വ​നം പ​ദ്ധ​തി​യി​ലേ​ക്കു ന​ൽ​കു​ന്ന​തെ​ന്നു സി.​എ​ച്ച്. സെ​ന്‍റ​ർ പ്ര​വ​ർ​ത്ത​ക​രാ​യ റ​സാ​ഖ് ക​ൽ​പ്പ​റ്റ, സി. ​മൊ​യ്തീ​ൻ​കു​ട്ടി, സ​ലാം നീ​ലി​ക്ക​ണ്ടി, കെ.​കെ. ഹ​നീ​ഫ എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.

അ​ബ്ദു​ൽ​അ​സീ​സ് കോ​റോം, മു​ഹ​മ്മ​ദ​ലി വാ​ളാ​ട്, കെ.​സി.​റൗ​ഫ്, സു​ബൈ​ർ റി​പ്പ​ണ്‍, വി.​സി.​ന​സീ​ർ, ജ​മാ​ൽ മീ​ന​ങ്ങാ​ടി എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് കൂ​ടെ ഹൃ​ദ​യ​പൂ​ർ​വം എ​ല്ലാ മു​ഖ​ങ്ങ​ളി​ലും ചി​രി പ​ട​ര​ട്ടെ പ​രി​പാ​ടി വി​ദേ​ശ​ത്തും സ്വ​ദേ​ശ​ത്തും ന​ട​ത്തു​ന്ന​ത്.

ദ​മാം ക​ഐം​സി​സി ജി​ല്ലാ ക​മ്മി​റ്റി ഇ​തി​ന​കം ജീ​വ​കാ​രു​ണ്യ​രം​ഗ​ത്തു ശ്ര​ദ്ധേ​യ​മാ​യ പ്ര​വ​ർ​ത്ത​ന​മാ​ണ് കാ​ഴ്ച​വ​ച്ച​ത്. ദ​മാ​മി​ലും വ​യ​നാ​ട്ടി​ലു​മാ​യി 50 ല​ക്ഷം രൂ​പ ചി​കി​ത്സാ​സ​ഹാ​യം ന​ൽ​കി. നി​ർ​ധ​ന കു​ടും​ബ​ൾ​ക്കു ഭ​വ​ന നി​ർ​മാ​ണ​ത്തി​നു 25 ല​ക്ഷം രൂ​പ അ​നു​വ​ദി​ച്ചു.

വ​യ​നാ​ട്ടി​ലെ​യും കു​ട​കി​ലെ​യും പ്ര​കൃ​തി​ദു​ര​ന്ത​ബാ​ധി​ത​ർ​ക്കാ​യി 75 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചു.
വ​യ​നാ​ട് മു​സ്ലിം ഓ​ർ​ഫ​നേ​ജ്, ശം​സു​ൽ ഉ​ല​മ ഇ​സ്ലാ​മി​ക് അ​ക്കാ​ഡ​മി തു​ട​ങ്ങി​യ​വ​യ്ക്ക് സ​ഹാ​യം ല​ഭ്യ​മാ​ക്കു​ന്നു​ണ്ട്. പ്ര​വാ​സി​ക​ൾ ഗ​ൾ​ഫി​ൽ നേ​രി​ടു​ന്ന പ്ര​യാ​സ​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നു സോ​ഷ്യ​ൽ സെ​ക്യൂ​രി​റ്റി സ്കീം ​അ​ട​ക്കം പ​ദ്ധ​തി​ക​ളും ന​ട​പ്പി​ലാ​ക്കു​ന്നു​ണ്ട്. 2,000 ഡ​യാ​ലി​സി​സി​നു പ​ര്യാ​പ്ത​മാ​യ തു​ക സി.​എ​ച്ച്. സെ​ന്‍റ​റി​നും ന​ൽ​കു​ന്നു​ണ്ട്.