മാ​ർ​ച്ച് ന​ട​ത്തി
Saturday, October 19, 2019 11:55 PM IST
കാ​ട്ടി​ക്കു​ളം: അ​പ്പ​പ്പാ​റ ഗി​രി​വി​കാ​സ് ഹോ​സ്റ്റ​ലി​ലേ​ക്ക് യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധ മാ​ർ​ച്ച് ന​ട​ത്തി. ജി​ല്ലാ നെ​ഹ്റു യു​വ​കേ​ന്ദ്ര​യു​ടെ കീ​ഴി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഹോ​സ്റ്റ​ലി​ലെ കു​ട്ടി​ക​ളെ പ്ര​കൃ​തി പീ​ഡ​ന​ത്തി​ന് ഇ​ര​യ​ക്കാ​ൻ ശ്ര​മി​ച്ച അ​ധ്യാ​പ​ക​നെ ഉ​ന്ന​ത​ർ ഇ​ട​പെ​ട്ട് സം​ര​ക്ഷി​ക്കു​ന്നു​വെ​ന്നാ​രോ​പി​ച്ചാ​ണ് മാ​ർ​ച്ച് ന​ട​ത്തി​യ​ത്. തി​രു​നെ​ല്ലി മ​ണ്ഡ​ലം യൂ​ത്ത് കോ​ണ്‍​ഗ്ര​സ് പ്ര​സി​ഡ​ന്‍റ് കോ​ട്ട​യൂ​ർ ദി​നേ​ശ​ൻ മാ​ർ​ച്ച് ഉ​ദ്ഘാ​ട​നം ചെ​യ്തു.

സം​ഭ​വം ക​ഴി​ഞ്ഞ് ര​ണ്ട് മാ​സം ക​ഴി​ഞ്ഞി​ട്ടും പോ​ലീ​സി​ൽ അ​റി​യാ​ക്കാ​തെ ഒ​തി​ക്കി​വെ​ച്ച ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ആ​ർ.​എ​സ്. ഹ​രി, ഹോ​സ്റ്റ​ൽ വാ​ർ​ഡ​ൻ കെ.​ജ്. മു​കു​ന്ദ​ൻ, മ​റ്റ് അ​ധ്യാ​പ​ക​ർ എ​ന്നി​വ​ർ​ക്കെ​തി​രെ കേ​സ് എ​ടു​ക്ക​ണ​മെ​ന്നും ദി​നേ​ശ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ശ​ശി, തോ​ൽ​പെ​ട്ടി, തി​മ്മ​പ്പ​ൻ, റി​ജീ​ഷ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.