വി​ദ്യാ​ഭ്യാ​സ വാ​യ്പ കു​ടി​ശി​ക: വി​വ​ര​ശേ​ഖ​ര​ണം ന​ട​ത്തി
Saturday, October 19, 2019 11:55 PM IST
ക​ൽ​പ്പ​റ്റ: ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വാ​യ്പ​യെ​ടു​ത്തു പ്ര​തി​സ​ന്ധി​യി​ലാ​യ​വ​രെ സം​ബ​ന്ധി​ച്ച വി​വ​രം എ​ഡ്യു​ക്കേ​ഷ​ൻ ലോ​ണ്‍ ഹോ​ൾ​ഡേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ശേ​ഖ​രി​ച്ചു.

ക​ണ്‍​വ​ൻ​ഷ​നി​ൽ ശേഖരിച്ച വി​വ​ര​ങ്ങൾ വി​ദ്യാ​ഭ്യാ​സ വാ​യ്പ സ​ഹാ​യ പ​ദ്ധ​തി കു​റ്റ​മ​റ്റ രീ​തി​യി​ൽ ന​ട​പ്പി​ലാ​ക്ക​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ടു സ​ർ​ക്കാ​രി​നു സ​മ​ർ​പ്പി​ക്കു​ന്ന നി​വേ​ദ​ന​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ം. എം.​ജി.​ടി. ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പരിപാടി അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​ഡി. മാ​ത്യു ഉ​ദ്ഘാ​ട​നം ചെ​യ്തു. എ​സ്.​ജി. ബാ​ല​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ജോ​സ് ക​ടു​പ്പി​ൽ, പി.​കെ. മൊ​യ്തീ​ൻ, സ​ജി ജോ​സ​ഫ്, പി.​പി. ജോ​സ്, ശി​വ​ൻ താ​ളൂ​ർ, ജോ​സ് ക​ല്ലോ​ടി, മോ​ഹ​ന​ൻ ബ​ത്തേ​രി, ഉ​സ്മാ​ൻ പൊ​ഴു​ത​ന, കെ.​ജെ. ദേ​വ​സ്യ, ഉ​ണ്ണി പ​ടി​ഞ്ഞാ​റ​ത്ത​റ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.