വീ​ടു​ക​ള്‍​ക്ക് ഭീ​ഷ​ണി​യാ​യി ഭീ​മ​ന്‍ പാ​റ
Monday, September 23, 2019 12:19 AM IST
വെ​ള്ള​മു​ണ്ട: കു​ന്നി​ല്‍ മു​ക​ളി​ല്‍ വീ​ടു​ക​ള്‍​ക്ക് ഭീ​ഷ​ണി​യാ​യി കൂ​റ്റ​ന്‍ പാ​റ. തൊ​ണ്ട​ര്‍​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ് പ​രി​സ​ര​ത്ത് നി​ന്നും മീ​ന്‍​മു​ട്ടി റോ​ഡി​ല്‍ 300 മീ​റ്റ​ര്‍ അ​ക​ലെ മ​ല​മു​ക​ളി​ല്‍ സ്ഥി​തി ചെ​യ്യു​ന്ന പാ​റ​യാ​ണ് ഏ​ത് നി​മി​ഷ​വും താ​ഴെ​ക്ക് പ​തി​ക്കാ​മെ​ന്ന നി​ല​യി​ലു​ള്ള​ത്. ഇ​തി​ന് താ​ഴ്ഭാ​ഗ​ത്തു​ള്ള പ​തി​ന​ഞ്ചോ​ളം വീ​ടു​ക​ള്‍​ക്കാ​ണ് പാ​റ ക​ടു​ത്ത ഭീ​ഷ​ണി​യാ​യ​ത്. പ്ര​ദേ​ശ​വാ​സി​ക​ള്‍ തൊ​ണ്ട​ര്‍​നാ​ട് വി​ല്ലേ​ജ് ഓ​ഫീ​സ​റെ കൂ​ട്ടി​കൊ​ണ്ടു​വ​ന്ന് ബോ​ധ്യ​പ്പെ​ടു​ത്തി​യ​പ്പോ​ള്‍ എ​ത്ര​യും വേ​ഗം പാ​റ പൊ​ട്ടി​ച്ച് നീ​ക്കം ചെ​യ്യാ​മെ​ന്ന് ഉ​റ​പ്പ് ന​ല്‍​കി​യെ​ങ്കി​ലും ഇ​തു​വ​രെ ന​ട​പ​ടി ഉ​ണ്ടാ​യി​ട്ടി​ല്ല​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ പ​റ​ഞ്ഞു.
സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ ഈ ​പ്ര​ള​യ​കാ​ല​ത്ത് മ​ണ്ണി​ടി​ച്ചി​ലും ഉ​രു​ള്‍​പൊ​ട്ട​ലും ഉ​ണ്ടാ​യി​രു​ന്നു.
പ്ര​കൃ​തി​ക്ഷോ​ഭ​ങ്ങ​ളു​ണ്ടാ​യാ​ല്‍ താ​ഴെ​പ്ര​ദേ​ശ​ത്തു​ള്ള വീ​ടു​ക​ള്‍​ക്കും ആ​ളു​ക​ള്‍​ക്കും ഈ ​പാ​റ ഭീ​ഷ​ണി​യാ​കു​മെ​ന്ന് പ്ര​ദേ​ശ​വാ​സി​ക​ള്‍ ഭ​യ​പ്പെ​ടു​ന്നു. പാ​റ പൊ​ട്ടി​ച്ച് നീ​ക്കാ​ന്‍ അ​ധി​കൃ​ത​ര്‍ ഉ​ട​ന്‍ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് ക​ദ​ളി​ക്കാ​ട്ടി​ല്‍ ജോ​ജി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ നാ​ട്ടു​കാ​ര്‍ റ​വ​ന്യൂ വ​കു​പ്പി​ല്‍ പ​രാ​തി ന​ല്‍​കി.