മൂ​ല​ങ്കാ​വ് ലി​ങ്ക് റോ​ഡ് ന​വീ​ക​രി​ച്ചു
Monday, September 23, 2019 12:19 AM IST
മൂ​ല​ങ്കാ​വ്: സെ​ന്‍റ് ജൂ​ഡ്‌​സ് അ​യ​ല്‍​ക്കൂ​ട്ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ മൂ​ല​ങ്കാ​വ്-​ഓ​ട​പ്പ​ള്ളം ലി​ങ്ക് റോ​ഡ് ന​വീ​ക​രി​ച്ചു. റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലെ കാ​ടും​പ​ട​ലും വൈ​ദ്യു​ത​ലൈ​നി​ല്‍ ത​ട്ടു​ന്ന ചോ​ല​യും വെ​ട്ടി​നീ​ക്കി. സെ​ന്‍റ്് ജൂ​ഡ്‌​സ് പാ​ളി വി​കാ​രി ഫാ. ​സെ​ബാ​സ്റ്റ്യ​ന്‍ ഉ​ണ്ണി​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​യ​ല്‍​ക്കൂ​ട്ടം പ്ര​സി​ഡ​ന്‍റ്് വി.​വി. സ​ണ്ണി, സെ​ക്ര​ട്ട​റി വ​ര്‍​ഗീ​സ് മോ​ള​ത്ത് എ​ന്നി​വ​ര്‍ നേ​തൃ​ത്വം ന​ല്‍​കി.

ടേ​ബി​ള്‍ ടോ​ക്ക്
സം​ഘ​ടി​പ്പി​ച്ചു

മു​ട്ടി​ല്‍: കു​ട്ട​മം​ഗ​ലം ഗ്രാ​മി​ക വാ​യ​ന​ശാ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ​രി​സ്ഥി​തി, സ​മൂ​ഹം, വി​ക​സ​നം എ​ന്ന വി​ഷ​യ​ത്തി​ല്‍ ടേ​ബി​ള്‍ ടോ​ക്ക് സം​ഘ​ടി​പ്പി​ച്ചു. വ​യ​നാ​ട് പ്ര​കൃ​തി​സം​ര​ക്ഷ​ണ സ​മി​തി സെ​ക്ര​ട്ട​റി തോ​മ​സ് അ​മ്പ​ല​വ​യ​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. ടി. ​ശി​വ​രാ​ജ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
പ്ര​കൃ​തി​സം​ര​ക്ഷ​ണ സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് എ​ന്‍. ബാ​ദു​ഷ, പ​രി​സ്ഥി​തി ശാ​സ്ത്ര​ഞ്ജ​ന്‍ സി.​കെ. വി​ഷ്ണു​ദാ​സ്, ഓ​ര്‍​ഫ​നേ​ജ് ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ള്‍ പ്രി​ന്‍​സി​പ്പ​ല്‍ പി. ​അ​ബ്ദു​ല്‍ ജ​ലീ​ല്‍, ഗ്രാ​മി​ക കു​ട്ട​മം​ഗ​ല​ത്തി​ന്‍റെ പ്ര​സി​ഡ​ന്‍റ്എ​ന്‍. അ​ബ്ദു​ള്‍ ഗ​ഫൂ​ര്‍, സെ​ക്ര​ട്ട​റി ഷാ​ന​വാ​സ് ഓ​ണാ​ട്ട്, കെ. ​അ​സ്ഗ​റ​ലി ഖാ​ന്‍, കെ.​കെ. സ​ലീം, എ​ന്‍.​സി. സാ​ജി​ദ്, വി.​പി. അ​ഷ്‌​റ​ഫ്, കെ. ​നി​സാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു.