കാ​ട്ടാ​ന​ശ​ല്യം: മ​നു​ഷ്യ​പ്ര​തി​രോ​ധ​വേ​ലി തീ​ര്‍​ത്ത് പ്ര​തി​ഷേ​ധം
Monday, September 23, 2019 12:19 AM IST
ക​ല്‍​പ്പ​റ്റ: വൈ​ത്തി​രി, പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തു​ക​ളില്‌ കാ​ട്ടാ​ന​ശ​ല്യ​ത്തി​നു പ​രി​ഹാ​രം കാ​ണു​ന്ന​തി​ല്‍ വ​നം-​വ​ന്യ​ജീ​വി വ​കു​പ്പ് ഉ​ദാ​സീ​ന​ത കാ​ട്ടു​ന്ന​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച് വൈ​ത്തി​രി വ​ന്യ​മൃ​ഗ പ്ര​തി​രോ​ധ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ചു​ണ്ടേ​ല്‍ ടൗ​ണി​ല്‍ മ​നു​ഷ്യ​പ്ര​തി​രോ​ധ​വേ​ലി തീ​ര്‍​ത്തു.
വാ​ഹ​ന​ഗ​താ​ഗ​ത​ത്തി​നു ത​ട​സം ഉ​ണ്ടാ​കാ​ത്ത വി​ധ​ത്തി​ല്‍ റോ​ഡി​ന്‍റെ ഒ​രു വ​ശ​ത്ത് മേ​പ്പാ​ടി ജം​ഗ്ഷ​ന്‍ മു​ത​ല്‍ എ​സ്ബി​ഐ ശാ​ഖ പ​രി​സ​രം വ​രെ ക​ര്‍​ഷ​ക​രും തൊ​ഴി​ലാ​ളി​ക​ളും പൊ​തു​പ്ര​വ​ര്‍​ത്ത​ക​രും അ​ട​ക്കം വേ​ലി​യി​ല്‍ ക​ണ്ണി​ക​ളാ​യി. രാ​വി​ലെ 9.45 മു​ത​ല്‍ 10 വ​രെ തീ​ര്‍​ത്ത വേ​ലി​ക്കു​ശേ​ഷം ടൗ​ണി​ല്‍ ചേ​ര്‍​ന്ന യോ​ഗം വൈ​ത്തി​രി പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ്് യു.​സി. ഗോ​പി ഉ​ദ്ഘാ​ട​നം ചെ​യ്തു.

വി​ത്സ​ണ്‍ ചാ​ലി​ക്ക​ല്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വ​ന്യ​ജീ​വി​ക​ളി​ല്‍​നി​ന്നു മ​നു​ഷ്യ​രു​ടെ ജീ​വ​നും സ്വ​ത്തി​നും സം​ര​ക്ഷ​ണം ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ഒ​റ്റ​ക്കെ​ട്ടാ​യി നി​ല്‍​ക്കു​മെ​ന്ന പ്ര​തി​ജ്ഞ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വി. ​ഉ​ഷാ​കു​മാ​രി ചൊ​ല്ലി​ക്കൊ​ടു​ത്തു.

എ​ന്‍.​ഒ. ദേ​വ​സി, കെ. ​തോ​മ​സ്, പി.​ടി. വ​ര്‍​ഗീ​സ്, സ​ലിം മേ​മ​ന, സി. ​ഉ​ണ്ണി​കൃ​ഷ്ണ​ന്‍, കെ.​കെ. തോ​മ​സ്, എം.​വി. വി​ജേ​ഷ്, കെ.​എ. സ​ലിം, മു​ജീ​ബ് ഫൈ​സി, സി.​പി. ഗ​ഫൂ​ര്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു. കെ.​എം.​എ. സ​ലിം സ്വാ​ഗ​ത​വും റോ​ബി​ന്‍​സ​ണ്‍ ആ​ന്റ​ണി ന​ന്ദി​യും പ​റ​ഞ്ഞു.

വൈ​ത്തി​രി പ​ഞ്ചാ​യ​ത്തി​ലെ ചു​ണ്ടേ​ല്‍, കു​ന്ന​ത്തു​വ​യ​ല്‍, ഒ​ലി​വു​മ​ല, ചാ​രി​റ്റി, പൊ​ഴു​ത​ന പ​ഞ്ചാ​യ​ത്തി​ലെ അ​മ്മാ​റ പ്ര​ദേ​ശ​ങ്ങ​ളി​ലാ​ണ് കാ​ട്ടാ​ന​ശ​ല്യം രൂ​ക്ഷം. വ​നാ​തി​ര്‍​ത്തി​യി​ലെ സോ​ളാ​ര്‍ വേ​ലി​ക​ള്‍ ഫ​ല​പ്ര​ദ​മാ​കു​ന്നി​ല്ല. റെ​യി​ല്‍​വേ​ലി​യോ മാ​ങ്കു​ളം മോ​ഡ​ല്‍ വേ​ലി​യോ ആ​ണ് കാ​ട്ടാ​ന പ്ര​തി​രോ​ധ​ത്തി​നു ആ​വ​ശ്യം.

ഈ ​സാ​ഹ​ച​ര്യ​ത്തി​ലാ​ണ് വി​ഷ​യ​ത്തി​ലേ​ക്കു അ​ധി​കാ​രി​ക​ളു​ടെ ശ്ര​ദ്ധ​തി​രി​ക്കു​ന്ന​തി​നു സ​മ​ര​മു​റ എ​ന്ന നി​ല​യി​ല്‍ മ​നു​ഷ്യ​പ്ര​തി​രോ​ധ​വേ​ലി ആ​സൂ​ത്ര​ണം ചെ​യ്ത​തെ​ന്നു വ​ന്യ​മൃ​ഗ പ്ര​തി​രോ​ധ സ​മി​തി ഭാ​ര​വാ​ഹി​ക​ള്‍ പ​റ​ഞ്ഞു.