സി​ഐ​ഡി​യ ടാ​ല​ന്‍റ് പ​രീ​ക്ഷ നടത്തി
Sunday, September 22, 2019 1:18 AM IST
കാ​വും​മ​ന്ദം: സി​വി​ല്‍ സ​ര്‍​വീ​സ് അ​ട​ക്ക​മു​ള്ള ഉ​ന്ന​ത മ​ത്സ​ര പ​രീ​ക്ഷ​ക​ള്‍​ക്ക് വി​ദ്യാ​ര്‍​ഥി​ക​ളെ പ്രാ​പ്ത​രാ​ക്കാന്‌ ഐ​ഡി ഫ്ര​ഷ് ക​മ്പ​നി ചീ​ഫ് എ​ക്‌​സി​ക്യു​ട്ടീ​വ് ഓ​ഫീ​സ​ര്‍ പി.​സി. മു​സ്ത​ഫ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ക​രി​യ​ര്‍ ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ന്‍​ഡ് ഗൈ​ഡ​ന്‍​സ് ഇ​ന്ത്യ (സി​ജി) ആ​റാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ന​ട​പ്പി​ലാ​ക്കു​ന്ന സി​ഐ​ഡി​യ പ​ദ്ധ​തി​യു​ടെ സ്‌​ക്രീ​നിം​ഗ് ടെ​സ്റ്റ്, സി​ജി വ​യ​നാ​ട് ചാ​പ്റ്റ​ര്‍ ഐ​ജി​സി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ജി​ല്ല​യി​ലെ 42 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ന്നു.

ത​രി​യോ​ട് ഗ​വ. ഹ​യ​ര്‍ സെ​ക്ക​ന്‍​ഡ​റി സ്‌​കൂ​ളി​ല്‍ ന​ട​ന്ന ടെ​സ്റ്റ് പ്ര​മു​ഖ ബ്ലോ​ഗ​ര്‍ ടി. ​മു​ജീ​ബ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സെ​ന്‍റ​ര്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഷ​മീം പാ​റ​ക്ക​ണ്ടി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കെ.​വി. രാ​ജേ​ന്ദ്ര​ന്‍, ഹ​ബീ​ബ ഷ​മീം തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു. ജി​ല്ല​യി​ലെ 42 കേ​ന്ദ്ര​ങ്ങ​ളി​ലാ​യി ന​ട​ന്ന പ​രീ​ക്ഷ​യി​ല്‍ 2800 വി​ദ്യാ​ര്‍​ഥി​ക​ള്‍ പ​ങ്കെ​ടു​ത്തു. പ​രീ​ക്ഷാ ന​ട​ത്തി​പ്പി​ന് ആ​വ​ശ്യ​മാ​യ പ​രി​ശീ​ല​നം ല​ഭി​ച്ച 42 സെ​ന്‍റ​ര്‍ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍​മാ​രും 137 ഇ​ന്‍​വി​ജി​ലേ​റ്റ​ര്‍​മാ​രും 19 ഒ​ബ്‌​സ​ര്‍​വ​ര്‍​മാ​രും നേ​തൃ​ത്വം ന​ല്‍​കി.

പ്രോജ​ക്ട് കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍, ചീ​ഫ് കോ ഒാ​ര്‍​ഡി​നേ​റ്റ​ര്‍ എ​ന്നി​വ​രാ​ണ് ജി​ല്ലാ ത​ല​ത്തി​ല്‍ നി​യ​ന്ത്ര​ണം. പു​തു ചി​ന്ത​യോ​ടെ ന​ട​ത്തു​ന്ന ഈ ​പ​ദ്ധ​തി​ക്ക് മി​ക​ച്ച പി​ന്തു​ണ​യാ​ണ് കി​ട്ടി​യ​ത്. സ്‌​ക്രീ​നിം​ഗ് ടെ​സ്റ്റി​ല്‍ നി​ന്നും നി​ശ്ചി​ത മാ​ര്‍​ക്ക് നേ​ടു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ജി​ല്ലാ ത​ല​ത്തി​ല്‍ മെ​യി​ന്‍ പ​രീ​ക്ഷ 29ന് ​ന​ട​ക്കും.