മ​ക്കി​മ​ല​യി​ല്‍ നി​ന്ന് ബ​റ്റാ​ലി​യ​ന്‍ മാ​റ്റാ​നും നീ​ക്കം; വ​യ​നാ​ട്ടി​ലെ എ​ന്‍​സി​സി ബ​റ്റാ​ലി​യ​ന്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങു​ന്നു
Sunday, September 22, 2019 1:16 AM IST
മാ​ന​ന്ത​വാ​ടി: വ​യ​നാ​ട്ടി​ലെ എ​ന്‍​സി​സി ബ​റ്റാ​ലി​യ​ന്‍ കം ​എ​ന്‍​സി​സി ട്രെ​യി​നിം​ഗ് അ​ക്കാ​ദ​മി​യു​ടെ പ്ര​വ​ര്‍​ത്ത​നം താ​ത്കാ​ലി​ക​മാ​യി കോ​ഴി​ക്കോ​ട് വെ​സ്റ്റ്ഹി​ല്‍ എ​ന്‍​സി​സി കോം​പ്ല​ക്‌​സി​ല്‍ ആ​രം​ഭി​ച്ചു. മ​ല​ബാ​റി​ലെ ര​ണ്ടാ​മ​ത്തെ ബ​റ്റാ​ലി​യ​നാ​ണ് വ​യ​നാ​ട്ടി​ല്‍ തു​ട​ങ്ങു​ന്ന​ത്.

മാ​ന​ന്ത​വാ​ടി താ​ലൂ​ക്കി​ലെ ത​വി​ഞ്ഞാ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ മ​ക്കി​മ​ല​യി​ല്‍ 2013 ഒ​ക്ടോ​ബ​ര്‍ 26 നാ​ണ് ഉ​ന്ന​ത വി​ദ്യാ​ഭ്യ​സ വ​കു​പ്പ് എ​ന്‍​സി​സി ബ​റ്റാ​ലി​യ​നും ട്രെ​യി​നിം​ഗ് അ​ക്കാ​ഡ​മി​യും അ​നു​വ​ദി​ച്ച​ത്. മു​ന്‍ മ​ന്ത്രി പി.​കെ. ജ​യ​ല​ക്ഷ്മി​യു​ടെ ആ​വ​ശ്യ​ത്തെ തു​ട​ര്‍​ന്നാ​ണ് സം​സ്ഥാ​ന​ത്തി​ന് അ​നു​വ​ദി​ച്ച ബ​റ്റാ​ലി​യ​ന്‍ മാ​ന​ന്ത​വാ​ടി​ക്ക് അ​നു​വ​ദി​ച്ച​ത്. ത​വി​ഞ്ഞാ​ല്‍ പ​ഞ്ചാ​യ​ത്തി​ല്‍ നി​ന്ന് അ​ക്കാ​ഡ​മി​യു​ടെ പ്ര​വ​ര്‍​ത്ത​നം ക​ല്‍​പ്പ​റ്റ​യി​ലേ​ക്ക് മാ​റ്റാനു​ള്ള ശ്ര​മ​വും ഊ​ര്‍​ജി​ത​മാ​യി ന​ട​ക്കു​ന്നു​ണ്ട്.

അ​ക്കാ​ഡമി​യു​ടെ പ്ര​വ​ര്‍​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​ന് മ​ക്കി​മ​ല മു​നീ​ശ്വ​ര​ന്‍ കു​ന്നി​ലെ പ്രി​യ​ദ​ര്‍​ശി​നി എ​സ്‌​റ്റേ​റ്റി​ന്‍റെ ര​ണ്ട് ഏ​ക്ക​ര്‍ ഭൂ​മി 2016 ഫെ​ബ്രു​വ​രി​യി​ല്‍ എ​ന്‍​സി​സി​ക്ക് കൈ​മാ​റു​ക​യും 2016ല്‍ ​ഉ​ദ്ഘാ​ട​നം ത​വി​ഞ്ഞാ​ല്‍ കൈ​ത​കൊ​ല്ലി സ്‌​കൂ​ളി​ല്‍ ന​ട​ത്തു​ക​യും ചെ​യ്തു.
ഭൂ​മി ല​ഭി​ച്ച് മൂ​ന്ന് വ​ര്‍​ഷം ക​ഴി​ഞ്ഞി​ട്ടും ര​ണ്ട് കോ​ടി രൂ​പ ചെ​ല​വ​ഴി​ച്ച് ചെ​യി​ന്‍ ലി​ങ്ക്ഡ് ഫെ​ന്‍​സിം​ഗ് സ്ഥാ​പി​ച്ചെ​ങ്കി​ലും മ​റ്റ് നി​ര്‍​മാ​ണ​ങ്ങ​ള്‍ ഒ​ന്നും ന​ട​ന്നി​ല്ല. ഇ​തി​നി​ട​യി​ലാ​ണ് മ​ണ്ണ് ഇ​ടി​ച്ചി​ല്‍ ഭി​ഷ​ണി ചു​ണ്ടി​ക്കാ​ട്ടി എ​ന്‍​സി​സി അ​ക്കാ​ഡമി ക​ല്‍​പ്പ​റ്റ​യി​ലേ​ക്ക് മാ​റ്റാന്‌ നീ​ക്കം ന​ട​ത്തു​ന്ന​ത്. അ​ദ്യ​ഘ​ട്ട​ത്തി​ല്‍ അ​ക്കാ​ഡ​മി​യു​ടെ പ്ര​വ​ര്‍​ത്ത​നം വാ​ട​ക കെ​ട്ടി​ട​ത്തി​ല്‍ ആ​രം​ഭി​ക്കാനാ​ണ് നീ​ക്കം.

ക​മാ​ന്‍​ഡിം​ഗ് ഓ​ഫീ​സ​ര്‍ ഉ​ള്‍​പ്പെ​ടെ 27 സൈ​നി​ക​രെ കേ​ന്ദ്ര സ​ര്‍​ക്കാ​രും ആ​റ് ജീ​വ​ന​ക്കാ​രെ സം​സ്ഥാ​ന സ​ര്‍​ക്കാ​രും വി​വി​ധ ഓ​ഫി​സു​ക​ളി​ല്‍ മാ​റ്റി നി​യ​മി​ച്ചു ക​ഴി​ഞ്ഞു. 1200 ഓ​ളം കേ​ഡ​റ്റു​ക​ള്‍​ക്ക് താ​മ​സി​ച്ചു പ​രി​ശീ​ല​നം ന​ല്‍​കാനു​ള്ള അ​ക്കാ​ഡ​മി​യാ​ണ് വ​യ​നാ​ട്ടി​ല്‍ ആ​രം​ഭി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ലെ എ​ന്‍​സി​സി അ​ക്കാ​ഡ​മി​ക​ളി​ല്‍ ഏ​റ്റ​വും വ​ലു​താ​യി​രി​ക്കും ഇ​ത്. പ​രേ​ഡ് ഗ്രൗ​ണ്ട്, ഫ​യ​റിം​ഗ് റേ​ഞ്ച്, ഒ​ബ്‌​സ്ട്ര​ക്കി​ള്‍​ക്രോ​സിം​ഗ്, റോ​പ്പ് ക്ലൈ​മ്പിം​ഗ് എ​ന്നി സൗ​ക​ര്യ​ങ്ങ​ളും ഏ​ര്‍​പ്പെ​ടു​ത്തും.

കാ​ശ്മീ​ര്‍ മു​ത​ല്‍ ക​ന്യാ​കു​മാ​രി വ​രെ​യു​ള്ള 400 ആ​ണ്‍​കു​ട്ടി​ക​ള്‍​ക്കും 200 പെ​ണ്‍​കു​ട്ടി​ക​ള്‍​ക്കും 10 ദി​വ​സ​ത്തെ ക്യാ​മ്പു​ക​ളി​ലൂ​ടെ പ​രി​ശീ​ല​നം ന​ല്‍​ക്കു​ന്ന​തി​നും ഇ​വി​ടെ സൗ​ക​ര്യ​ം ഏ​ര്‍​പ്പെ​ടു​ത്തും. ബ​റ്റാ​ലി​യ​ന്‍ പ്ര​വ​ര്‍​ത്ത​നം തു​ട​ങ്ങു​ന്ന​തോ​ടെ ജി​ല്ല​യി​ല്‍ എ​ന്‍​സി​സി യു​ണി​റ്റു​ക​ള്‍​ക്ക് അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച സ്‌​കൂ​ളു​ക​ള്‍​ക​ള്‍​ക്ക് പു​തി​യ യു​ണി​റ്റു​ക​ള്‍ ആ​രം​ഭി​ക്കാ​ന്‍ ക​ഴി​യും.

തി​രു​വ​ന​ന്ത​പു​രം എ​ന്‍​സി​സി ഡ​യ​റ​ക്ട​റേ​റ്റി​ല്‍ നി​ന്നു​ള്ള ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ര്‍ മ​ക്കി​മ​ല​യി​ലെ സ്ഥ​ലം സ​ന്ദ​ര്‍​ശി​ച്ച് അ​നു​യോ​ജ്യ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​രു​ന്നു. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് നി​ര്‍​മാ​ണം ആ​രം​ഭി​ച്ച​ത്.എ​ന്‍​സി​സി അ​ക്കാ​ഡമി​യും ട്രെ​യി​നിം​ഗ് അ​ക്കാ​ദ​മി​യും ക​ല്‍​പ്പ​റ്റ​യി​ലേ​ക്ക് മാ​റ്റ​നു​ള്ള നീ​ക്ക​ത്തി​ല്‍ പ്ര​തി​ഷേ​ധം ശ​ക്ത​മാ​ണ്.