എ.​സി. വ​ര്‍​ക്കി അ​നു​സ്മ​ര​ണം : ഏ​ത് സ​ര്‍​ക്കാ​ര്‍ വ​ന്നാ​ലും ക​ര്‍​ഷ​ക​രു​ടെ സേ​വ​നം വി​സ്മ​രി​ക്കു​ന്നു: ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ര്‍ തോ​മ​സ്
Sunday, September 22, 2019 1:16 AM IST
ന​ട​വ​യ​ല്‍: രാ​ജ്യ​ത്തി​ന്‍റെ ന​ന്മ​യ്ക്കും ഉ​ന്ന​മ​ന​ത്തി​നും ക​ര്‍​ഷ​ക​രു​ടെ സേ​വ​നം അ​ഭി​വാ​ജ്യ​ഘ​ട​ക​മാ​ണ്. രാ​ജ്യ​ത്തി​ന്‍റെ സാ​മ്പ​ത്തി​ക വ​ള​ര്‍​ച്ച​യു​ടെ 70 ശ​ത​മാ​ന​വും കാ​ര്‍​ഷി​ക മേ​ഖ​ല​യി​ലൂ​ടെ​യാ​ണ് എ​ത്തു​ന്ന​തെ​ന്നും ഏ​ത് സ​ര്‍​ക്കാ​ര്‍ വ​ന്നാ​ലും ക​ര്‍​ഷ​ക​രു​ടെ സേ​വ​ന​ങ്ങ​ളെ വി​സ്മ​രി​ക്കു​ക​യാ​ണെ​ന്നും ബ​ത്തേ​രി ബി​ഷ​പ് ഡോ. ​ജോ​സ​ഫ് മാ​ര്‍ തോ​മ​സ്. ന​ട​വ​യ​ലി​ല്‍ ക​ര്‍​ഷ​ക നേ​താ​വ് എ.​സി. വ​ര്‍​ക്കി​യു​ടെ മൂ​ന്നാ​മ​ത് അ​നു​സ്മ​ര​ണ സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

ഒ​രു കാ​ല​ത്ത് വ​യ​നാ​ട് ജി​ല്ല​യി​ല്‍ ക​ര്‍​ഷ​ക ആ​ത്മ​ഹ​ത്യ​യും ബാ​ങ്കു​ക​ളു​ടെ ചൂ​ഷ​ണ​വും ഒ​രു പ​രി​ധി വ​രെ ഇ​ല്ലാ​താ​യ​ത് എ.​സി. വ​ര്‍​ക്കി​യു​ടെ പ്ര​വ​ര്‍​ത്ത​ന​ത്തി​ലൂ​ടെ​യാ​ണ്. അ​തു​കൊ​ണ്ടാ​ണ് ഇ​പ്പോ​ഴും ആ ​മ​നു​ഷ്യ​നെ ഇ​ന്നും ന​മ്മ​ള്‍ ഓ​ര്‍​മ്മി​ക്കു​ന്ന​തെ​ന്ന് ബി​ഷ്പ് പ​റ​ഞ്ഞു. എ​ഫ്ആ​ര്‍​എ​ഫ് സം​സ്ഥാ​ന ചെ​യ​ര്‍​മാ​ന്‍ ബേ​ബി സ​ഖ​റി​യാ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. രാ​ജാ ര​വി​വ​ര്‍​മ്മ രാ​ജാ ബാ​ലു​ശേ​രി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. കാ​ര്‍​ഷി​ക പു​രോ​ഗ​മ​ന​സ​മി​തി ചെ​യ​ര്‍​മാ​ന്‍ പി.​എം. ജോ​യി മു​ഖ്യ പ്ര​ഭാ​ഷ​ണം ന​ട​ത്തി. റേ​ഡി​യോ മാ​റ്റൊ​ലി അ​വാ​ര്‍​ഡ് ജേ​താ​വ് ഷാ​ജി പു​ളി​ക്ക​ല്‍, പ്ര​ള​യ​കാ​ല​ത്ത് മി​ക​ച്ച ര​ക്ഷാ​പ്ര​വ​ർ​ത്ത​നം ന​ട​ത്തി​യ ന​ട​വ​യ​ല്‍​വി​ല്ലേ​ജ് ഓ​ഫീ​സ​ര്‍ ജി. ​സു​ബാ​ഷ് എ​ന്നി​വ​രെ ആ​ദ​രി​ച്ചു. ഗ്രേ​ഷ്യ​സ് ന​ട​വ​യ​ല്‍, മാ​ര്‍​ട്ടി​ന്‍ തോ​മ​സ്, എ​ന്‍.​ജെ. ചാ​ക്കോ, കെ.​സി. വേ​ണു​ഗോ​പാ​ല്‍ തു​ട​ങ്ങി​യ​വ​ര്‌ പ്ര​സം​ഗി​ച്ചു.