കി​ണ​ര്‍ കാ​ട് മൂ​ടി ന​ശി​ക്കു​ന്നു
Sunday, September 22, 2019 1:16 AM IST
ന​ട​വ​യ​ല്‍: ടൗ​ണി​ലെ പ​ഞ്ചാ​യ​ത്ത് കി​ണ​ര്‍ കാ​ടു​മൂ​ടി ന​ശി​ക്കു​ന്നു. ഒ​രു കാ​ല​ത്ത് ടൗ​ണി​ലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്കാ​ന്‍ ഈ ​കി​ണ​റി​നെ​യാ​യി​രു​ന്നു ആ​ളു​ക​ള്‍ ആ​ശ്ര​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ ഇ​ന്ന് കി​ണ​ര്‍ ഇ​രു​ന്നി​ട​ത്ത് കാ​ടു​ക​ള്‍ വ​ള​ര്‍​ന്ന് ഇ​വി​ടേ​ക്ക് പ്ര​വേ​ശി​ക്കാ​ന്‍ പോ​ലും പ​റ്റാ​ത്ത അ​വ​സ്ഥ​യാ​ണ്. ന​ട​വ​യ​ല്‍ കാ​യ​ക്കു​ന്ന് റോ​ഡി​ല്‍ വ​ര്‍​ഷ​ങ്ങ​ള്‍​ക്ക് മു​മ്പ് സ്വ​കാ​ര്യ വ്യ​ക്തി സൗ​ജ​ന്യ​മാ​യി ന​ല്‍​കി​യ സ്ഥ​ല​ത്താ​ണ് കി​ണ​ര്‍ നി​ര്‍​മ്മി​ച്ച​ത്. കാ​ട് വെ​ട്ടി​തെ​ളി​ച്ച് കി​ണ​ര്‍ ശു​ചീ​ക​രി​ച്ചാ​ല്‍ ടൗ​ണി​ല്‍ എ​ത്തു​ന്ന​വ​ര്‍​ക്കും ക​ച്ച​വ​ട​ക്കാ​ര്‍​ക്കും ശു​ദ്ധ​ജ​ല​ത്തി​ന് ഒ​രു ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​വി​ല്ലെ​ന്ന് നാ​ട്ടു​കാ​ര്‍ പ​റ​ഞ്ഞു.