പ്ര​ള​യ പു​ന​ര​ധി​വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​ഴ​യു​ന്നു; പാ​തി​രി​യ​മ്പം കോ​ള​നി​ക്കാ​ര്‍ ദു​രി​ത​ത്തി​ല്‍
Sunday, September 22, 2019 1:12 AM IST
ന​ട​വ​യ​ല്‍: പ്ര​ള​യം ക​ഴി​ഞ്ഞ് നാ​ളു​ക​ള്‍ പിന്നിട്ടിട്ടും പു​ന​ര​ധി​വാ​സ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ഇ​ഴ​യു​ന്നു. പ​ന​മ​രം പ​ഞ്ചാ​യ​ത്ത് ഏ​ഴാം വാ​ര്‍​ഡ് പാ​തി​രി​യ​മ്പം മേ​ലേ കോ​ള​നി​യി​ലെ വീ​ഴാ​റാ​യ വീ​ടു​ക​ളി​ല്‍ താ​മ​സി​ക്കു​ന്ന ആ​ദി​വാ​സി​ക​ള്‍ അ​ട​ക്ക​മു​ള്ള എ​ട്ട് കു​ടും​ബ​ങ്ങ​ള്‍ പ​ഞ്ചാ​യ​ത്തി​ന്‍റെ​യും റ​വ​ന്യു, ട്രൈ​ബ​ല്‍ വ​കു​പ്പി​ന്‍റെ​യും അ​നാ​സ്ഥ​മൂ​ലം ദു​രി​ത​ത്തി​ലാ​ണ്. വീ​ടി​ന് സ​മീ​പം താ​ത്്‍​കാ​ലി​ക​മാ​യി കെ​ട്ടി​യു​ണ്ടാ​ക്കി​യ ഷെ​ഡി​ലാ​ണ് കു​ടും​ബ​ങ്ങ​ള്‍ ക​ഴി​യു​ന്ന​ത്.

അ​ധി​കാ​രി​ക​ള്‌ തി​രി​ഞ്ഞ​നോ​ക്കാ​ത്ത​തി​ല്‌ പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്. പ്ര​ള​യ ശേ​ഷം ഇ​വ​രു​ടെ ഭ​വ​ന​ങ്ങ​ള്‍ ത​ക​ര്‍​ന്ന നി​ല​യി​ലാ​ണ്. ഭി​ത്തി​ക​ള്‍ വീ​ണ്ട് കീ​റി സ​ണ്‍​ഷേ​ഡ് അ​ട​ക്കം ത​ക​ര്‍​ന്നു​വീ​ണു. മി​ക്ക​വ​രു​ടെയും കൃ​ഷി​സ്ഥ​ലം അ​ട​ക്കം പു​ഴ​യെ​ടു​ത്തു. ഏ​ത് നി​മി​ഷ​വും വീ​ടു​ക​ള്‍ നി​ലം​പൊ​ത്താ​വു​ന്ന അ​വ​സ്ഥ​യി​ലാ​ണെ​ന്ന് കോ​ള​നി​വാ​സി​യാ​യ ലി​ല്ലി രാ​മ​ന്‍ പ​റ​ഞ്ഞു. സ​ര്‍​ക്കാ​രി​ല്‍ നി​ന്നും അ​നു​വ​ദി​ച്ച അ​ടി​യ​ന്ത​ര ധ​ന​സ​ഹാ​യ​നാ​യ പ​തി​നാ​യി​രം രൂ​പ ഇ​ത് വ​രെ​യും ല​ഭി​ച്ചി​ട്ടി​ല്ല.
കോ​ള​നി വീ​ടു​ക​ളി​ലേ​ക്ക് റോ​ഡ് ഇ​ല്ലാ​ത്ത​തും കു​ടി​വെ​ള്ള കി​ണ​റു​ക​ള്‍ മ​ലി​ന​മാ​യ​തും കാ​ര​ണം ദൂ​രെ സ്ഥ​ല​ത്ത് നി​ന്ന് വെ​ള്ളം ചു​മ​ന്ന് കൊ​ണ്ട് വ​രി​ക​യാ​ണ് . താ​ന​സി​ക്കാ​ന്‌ മ​റ്റൊ​രു സ്ഥ​ലം ക​ണ്ടെ​ത്തി മാ​റ്റി പാ​ര്‍​പ്പി​ക്കാ​ന്‍ ന​ട​പ​ടി ഉ​ണ്ടാ​ക്ക​ണ​മെ​ന്ന് കോ​ള​നി​ക്കാ​ര്‍ ആ​വ​ശ്യ​പ്പെ​ട്ടു.